/indian-express-malayalam/media/media_files/uploads/2023/06/NEET.jpg)
പ്രതീകാത്മക ചിത്രം
NEET UG 2023 Results Declared: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നാഷണല്‍ എലിജിബിലിറ്റി കം ഇന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യുജി 2023 ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാര്‍ത്ഥികള്‍ക്ക് neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം.
11.45 ലക്ഷം പരീക്ഷാര്‍ത്ഥികള്‍ നീറ്റ് യുജി പാസായി. കഴിഞ്ഞ വര്‍ഷം 9.93 ലക്ഷം പേരായിരുന്നു വിജയം നേടിയത്. 720 മാര്‍ക്കുമായി പ്രബഞ്ജന്‍ ജെ, ബോറ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കാണ് ഒന്നാം റാങ്ക്. കൗസ്തവ് ബോരിക്കാണ് മൂന്നാം റാങ്ക് (716 മാര്‍ക്ക്). പ്രഞ്ജാല്‍ അഗര്‍വാള്‍ നാലാം സ്ഥാനത്തെത്തി (715 മാര്‍ക്ക്).
2022-ല്‍ നിന്ന് വ്യത്യസ്തമായി കട്ട് ഓഫ് ഇത്തവണ ഉയര്‍ത്തിയിരുന്നു. ജെനറല്‍ വിഭാഗത്തില്‍ 138 (2021), 117 (2022), 137 (2023) എന്നിങ്ങനെയാണ് കട്ട് ഓഫ്. 107 ആണ് എസ് സി, എസ് ടി, ഒബിസി വിഭാങ്ങള്‍ക്കുള്ള കട്ട് ഓഫ്. 2020-ല്‍ ജെനറല്‍ വിഭാഗത്തിന്റെ കട്ട് ഓഫ് 147 ആയിരുന്നു. മറ്റുള്ളവരുടേത് 113 ഉം.
കേരളത്തിൽ ഒന്നാം സ്ഥാനം നേടിയത് കോഴിക്കോട് സ്വദേശി ആർ.എസ് ആര്യയാണ്. അഖിലേന്ത്യാ റാങ്ക് ലിസ്റ്റിൽ 23-ാം റാങ്കും പെൺകുട്ടികളുടെ ലിസ്റ്റിൽ മൂന്നാം റാങ്കും ആര്യ സ്വന്തമാക്കി. ആദ്യ 50 റാങ്ക് നേടിയവരിൽ 40 പേരും ആൺകുട്ടികളാണ്. 20.38 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.