scorecardresearch

NEET UG 2023: നീറ്റ് യുജി പരീക്ഷാ ഫലങ്ങൾ അടുത്ത ആഴ്ച

മണിപ്പൂരിൽ നിന്ന് ഏകദേശം 8,700 ഉദ്യോഗാർത്ഥികളാണ് ഇന്ന് നീറ്റ് യുജി പരീക്ഷ എഴുതിയത്

മണിപ്പൂരിൽ നിന്ന് ഏകദേശം 8,700 ഉദ്യോഗാർത്ഥികളാണ് ഇന്ന് നീറ്റ് യുജി പരീക്ഷ എഴുതിയത്

author-image
WebDesk
New Update
students, education, ie malayalam

പ്രതീകാത്മക ചിത്രം

NEET UG 2023 date: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) UG 2023 പരീക്ഷാഫലം ജൂൺ രണ്ടാം വാരത്തോടെ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിക്കുമെന്ന് ഇന്ത്യൻ എക്‌സ്പ്രസിനു വിവരം ലഭിച്ചു. നീറ്റ് യുജി പരീക്ഷാഫലങ്ങൾ നീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in-ൽ ലഭ്യമാകും.

Advertisment

നീറ്റ് യുജി ഫലങ്ങൾ ജൂൺ രണ്ടാം വാരത്തോടെ പ്രഖ്യാപിക്കുമെന്ന് എൻടിഎ പാർലമെന്ററി കമ്മിറ്റിക്ക് ഉറപ്പ് നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കി.

ഇന്ന് മണിപ്പൂരിൽ നിന്ന് ഏകദേശം 8,700 ഉദ്യോഗാർത്ഥികളാണ് നീറ്റ് യുജി പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് വ്യാപകമായ അക്രമസംഭവങ്ങൾ കാരണം മേയ് ഏഴിന് ഇംഫാലിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികളാണിത്. 10 നഗരങ്ങളിൽ നിന്ന് പരീക്ഷ എഴുതാൻ എൻടിഎ അവർക്ക് അവസരം നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലുമുള്ള ഉദ്യോഗാർത്ഥികൾക്കായി മേയ് ഏഴിന് നടന്ന മെഡിക്കൽ പ്രവേശന പരീക്ഷയിൽ 97.7 ശതമാനം ഹാജർ രേഖപ്പെടുത്തിയിരുന്നു.

Advertisment

അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്കുള്ള ഒഎംആർ റെസ്പോൺസ് ഷീറ്റുകളും താൽക്കാലിക ഉത്തരസൂചികകളും എൻടിഎ പുറത്തുവിട്ടു. താൽക്കാലിക ഉത്തരസൂചികയ്‌ക്കെതിരായ എന്തെങ്കിലും പരാതി ഉന്നയിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ജൂൺ 6 രാത്രി 11.50 വരെയാണ് സമയം നൽകിയിരുന്നത്.

Neet Exam Exam Results Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: