scorecardresearch

NEET UG 2023 Result: നീറ്റ് യുജി 2023 പരീക്ഷാ ഫലം പുറത്ത്, എവിടെ പരിശോധിക്കാം

NEET UG 2023 Result: ഈ വർഷം 20.87 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്

NEET UG 2023 Result: ഈ വർഷം 20.87 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്

author-image
Education Desk
New Update
Students, ie malayalam

(എക്സ്പ്രസ് ഫൊട്ടോ: ഗർമീത് സിങ്/ പ്രതീകാത്മക ചിത്രം)

NEET UG 2023 Result: ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2023 പരീക്ഷാ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നീറ്റ് യുജി 2023 പരീക്ഷാ ഫലം ലഭ്യമാകും.

Advertisment

ഈ വർഷം 20.87 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. രാജ്യത്തെ 499 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 4,097 സെന്ററുകളിൽ മേയ് ഏഴിനും 11 നഗരങ്ങളിലെ 34 സെന്ററുകളിൽ ജൂൺ ആറിനുമാണ് പരീക്ഷ നടന്നത്. മേയ് 7 ന് നടന്ന പരീക്ഷയുടെ പ്രൊവിഷണൽ ഉത്തര സൂചിക ജൂൺ നാലിനും ജൂൺ ആറിന് നടന്ന പരീക്ഷയുടെ ഉത്തര സൂചിക ജൂൺ 11 നുമാണ് പ്രസിദ്ധീകരിച്ചത്.

ക്രമസമാധാന പ്രശ്‌നങ്ങൾ കാരണം മണിപ്പൂരിൽ ഇത്തവണ എൻടിഎക്ക് മെഡിക്കൽ പ്രവേശന പരീക്ഷ പ്രത്യേകമായി നടത്തേണ്ടിവന്നു. മേയ് 7 ന് നടത്തിയ നീറ്റ് യുജി 2023 പരീക്ഷയിൽ 97.7 ശതമാനം ഹാജർ രേഖപ്പെടുത്തി.

നീറ്റ് യുജി 2023 പരീക്ഷാ ഫലം: എപ്പോൾ, എങ്ങനെ അറിയാം

നീറ്റ് യുജി 2023 പരീക്ഷാ ഫലം പരിശോധിക്കാനായി വിദ്യാർത്ഥികൾ neet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിലെ Result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ നമ്പർ, ജനന തീയതി തുടങ്ങിയ വിവരങ്ങൾ നൽകുക. അപ്പോൾ പരീക്ഷാ ഫലം നിങ്ങൾക്ക് കാണാനാകും. ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

Advertisment

ഈ വർഷം, രാജ്യത്തുടനീളമുള്ള സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളിലേക്ക് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എംസിസി) നീറ്റ് 2023 കൗൺസിലിങ് നടത്തും.

Neet Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: