NEET UG 2021: ന്യൂഡൽഹി: നാളെ നടക്കുന്ന ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കി. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ നിന്ന് പുതിയ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് നേരത്തേ തന്നെ എടുത്തിരുന്നവര്‍ പുതിയതു ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റായ http:// ntaneet.nic.in സന്ദര്‍ശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
വെബ്‌സൈറ്റില്‍നിന്ന് അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ എന്തെങ്കിലും പ്രയാസം നേരിടുന്നവര്‍ 011 40759000 എന്ന ടെലിഫോണ്‍ നമ്പറിലോ neet@nta.ac.in എന്ന ഇ മെയില്‍ ഐ.ഡിയിലോ പരാതിപ്പെടണം. നാളെ ഉച്ച തിരിഞ്ഞ് 2 മുതൽ 5 വരെയാണ് പരീക്ഷ.
അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ കാർഡ് (12ലെ ഫോട്ടോയുള്ള അഡ്മിറ്റ് കാർഡ് / ആധാർ / റേഷൻ കാർഡ് / വോട്ടർ ഐഡി / പാസ്പോർട്ട് / ഡ്രൈവിങ് ലൈസൻസ് / സർക്കാർ നൽകിയ മറ്റു തിരിച്ചറിയൽ രേഖ ഇവയിലൊന്ന്). മറ്റു തിരിച്ചറിയൽ രേഖ, അറ്റസ്റ്റ് ചെയ്ത ഫോട്ടോകോപ്പി, മൊബൈൽ ഫോണിലെ ഇമേജ് മുതലായവ സ്വീകരിക്കില്ല. ഡ്രസ് കോഡ് പാലിക്കണം. ഹാളിൽ കയറുന്നതിനു മുൻപ് എല്ലാവർക്കും പുതിയ എൻ95 മാസ്ക് തരും. ഇതു മാത്രമേ അവിടെ ഉപയോഗിക്കാവൂ.
Read More: University Announcements 10 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ