/indian-express-malayalam/media/media_files/uploads/2020/09/NEET-JEE-KEAM-Exam-students.jpg)
NEET Exam: നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ആദ്യ തവണ അവസരം നഷ്ടപ്പെട്ടവർക്കുള്ള പുനഃപരീക്ഷ ഒക്ടോബർ 14ന് നടത്താൻ സുപ്രീം കോടതി അനുവാദം നൽകി. കോവിഡിന്റെ പശ്ചാത്തലത്തിൽ രോഗബാധ മൂലമോ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നതിനാലോ പരീക്ഷയ്ക്ക് ഹാജരാവാൻ കഴിയാതെ പോയ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ പുനഃപരീക്ഷ.
Supreme Court allows NEET exam to be conducted on October 14 for students who could not appear for it due to COVID-19 infection or because of residing in containment zones; results on October 16. pic.twitter.com/8dkAk59Zxt
— ANI (@ANI) October 12, 2020
അതേ സമയം നീറ്റ് പരീക്ഷാഫലം ഒക്ടോബർ 16ന് പ്രസിദ്ധീകരിക്കാൻ ഇരിക്കുകയാണ് എൻടിഎ. ntaneet.nic.in എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിക്കുക. മെഡിക്കൽ പ്രവേശനപരീക്ഷയ്ക്ക് ഹാജരായ 14.37 ലക്ഷം വിദ്യാർത്ഥികൾക്ക് ntaneet.nic.in എന്ന വെബ്സൈറ്റ് വഴി അവരുടെ ഫലം അറിയാൻ സാധിക്കും. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സെപ്റ്റംബർ 14നാണ് നീറ്റ് പരീക്ഷകൾ നടത്തിയത്.
എംബിബിഎസ് / ബിഎസ്‌ഡി കോഴ്‌സുകളിലേക്ക് യോഗ്യത നേടുന്നതിന്, സ്ഥാനാർത്ഥികൾ ഏറ്റവും കുറഞ്ഞത് അമ്പതാം ശതമാനം നേടേണ്ടതുണ്ട്. എസ്‌സി, എസ് ടി വിഭാഗങ്ങൾ ഉൾപ്പെടെ സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്ക് 40-ാം ശതമാനവും പിഡബ്ല്യുഡി അപേക്ഷകർക്ക് 45 ശതമാനവുമാണ് മിനിമം മാർക്ക് യോഗ്യത. ഇന്ത്യൻ കോളേജുകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഈ നീറ്റ് സ്കോർ സ്വീകാര്യമാണ്. ഏറ്റവും പുതിയ നിയമം അനുസരിച്ച്, വിദേശത്ത് മെഡിസിനും അനുബന്ധ മേഖലകളും പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും നീറ്റ് നിർബന്ധമാണ്.
Read more: NTA NEET Result 2020: check websites, direct link- നീറ്റ് 2020 ഫലം എങ്ങിനെ പരിശോധിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us