scorecardresearch
Latest News

NEET SS result 2020: Here’s how to check marks online- നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ഫലം പരിശോധിക്കുന്നത് എങ്ങനെ?

NEET SS result 2020: Here’s how to check marks online: യോഗ്യത നേടിയവർ കൗൺസിലിങിനായി ഹാജരാകണം

exam, ie malayalam

NEET SS result 2020: Here’s how to check marks online: സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്കുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) ഫലം നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ‌ബി‌ഇ) ഉടൻ പ്രസിദ്ധീകരിക്കും.

എൻ‌ബി‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവയിൽ ഫലം ലഭ്യമാവും. സെപ്റ്റംബർ 15 നാണ് പരീക്ഷ നടന്നത്. നീറ്റ് എസ്എസ് യോഗ്യത നേടുന്നവർക്ക് ചെയ്യുന്നവർക്ക് ഡിഎം, എംസിഎച്ച്, ഡിഎൻബി സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കും.

നീറ്റ്-എസ്എസിൽ അമ്പത് ശതമാനമോ അതിന് മുകളിലോ സ്കോർ നേടിയവരെയാണ് അതത് സ്പെഷ്യാലിറ്റികളിലേക്കുള്ള പ്രവേശനത്തിന്് യോഗ്യതയുള്ളവരായി പ്രഖ്യാപിക്കുക. എൻ‌ബി‌ഇ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷകർ‌ക്ക് സ്കോർ ഡൗൺ‌ലോഡ് ചെയ്യാം. സ്പെഷ്യാലിറ്റി അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റും ഒപ്പം പ്രഖ്യാപിക്കുന്നുണ്ട്.

NEET SS result 2020: How to check result

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2: റിസൽട്ട് ലിങ്കിൽ ക്ലിക്കുചെയ്യുക
ഘട്ടം 3: ലോഗിൻ ചെയ്യുക
ഘട്ടം 4: ഫലം ലഭ്യമാകും, അത് ഡൗൺലോഡ് ചെയ്യുക

NEET SS Counseling

പരീക്ഷയിൽ യോഗ്യത നേടിയവർ കൗൺസിലിങിനായി ഹാജരാകണം. എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്കും കോമൺ കൗൺസിലിങ് ഉണ്ടാകും. മെറിറ്റ് അടിസ്ഥാനത്തിൽ കോളേജുകൾ അനുവദിക്കും. 2020-21 അദ്ധ്യായന വർഷത്തേക്ക് മാത്രമാണ് ഇത്തവണത്തെ നീറ്റ് എസ്എസ് ഫലത്തിന് സാധുതയുള്ളത്.

മാർക്കിന്റെ കാര്യത്തിൽ സമനില വന്നാൽ മൊത്തത്തിലുള്ള പേപ്പറിൽ കുറവ് നെഗറ്റീവ് ഉത്തരങ്ങൾ നൽകിയവർക്ക് പ്രഥമ പരിഗണന നൽകും. നെഗറ്റീവ് മാർക്കിന്റെ എണ്ണവും ഒരുപോലെയാണെങ്കിൽ ചോദ്യപേപ്പറിന്റെ പാർട്ട് ബിയിൽ ഉയർന്ന സ്കോർ നേടിയത് ആരാണോ എന്ന് പരിശോധിച്ച് അവർക്ക് പ്രഥമ പരിഗണന നൽകും. എന്നിട്ടും മാർക്കിന്റെ കാര്യത്തിൽ സമനിലയാണെങ്കിൽ പാർട്ട് ബിയിലെ നെഗറ്റീവ് ഉത്തരങ്ങൾ പരിഗണിക്കും. പാർട്ട് ബിയിൽ കുറവ് നെഗറ്റീവ് ഉത്തരങ്ങൾ നൽകിയവർക്ക് പ്രഥമ പരിഗണന നൽകും.

Read More: NEET SS result 2020 to be declared tomorrow: Here’s how to check marks online

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Neet ss result 2020 declared natboard edu in how to check marks online