NEET Result 2019: മെഡിക്കൽ പ്രവേശനത്തിനുളള നീറ്റ് പരീക്ഷാഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശിയായ നളിൻ ഖണ്ടേൽവാളിനാണ് ഒന്നാം റാങ്ക്. 701 മാർക്ക് നേടിയാണ് നളിൻ ഒന്നാമതെത്തിയത്. പെൺകുട്ടികളിൽ തെലങ്കാനയിൽനിന്നുളള മാധുരി റെഡ്ഡിയാണ് ഒന്നാമത്. 695 മാർക്ക് നേടി മാധുരി ഓൾ ഇന്ത്യ റാങ്കിങ്ങിൽ 7-ാം സ്ഥാനത്തെത്തി.

neet exam, ie malayalam

നളിൻ ഖണ്ടേൽവാൾ

സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനാണ് മുന്നിൽ. 7,97,042 വിദ്യാർഥികളാണ് ഇവിടെ ജയിച്ചത്. കേരളത്തിൽ നിന്നും 73,385 പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷം 66.74 ആയിരുന്നു കേരളത്തിലെ വിജയശതമാനം. ഇത്തവണ ഇതിൽ ചെറിയൊരു കുറവ് വന്നിട്ടുണ്ട്. ഇത്തവണ 66.59 ആണ് വിജയശതമാനം. തമിഴ്നാട്ടിൽനിന്നും 59,785 പേരും കർണാടകയിൽനിന്ന് 64982 പേരും വിജയിച്ചു.

ശാരീരിക വൈകല്യമുളളവരിൽ ഉത്തർപ്രദേശിൽനിന്നുളള സബ്യത സിങ് കുശ്‌വാഹ് ഒന്നാമതെത്തി. 610 മാർക്കാണ് സബ്യത നേടിയത്. ഓൾ ഇന്ത്യ റാങ്ക് 5739 ആണ്. ഈ കാറ്റഗറിയിൽ രാജസ്ഥാനിൽനിന്നുളള ബറാറാമിനാണ് രണ്ടാം സ്ഥാനം. 604 ആണ് മാർക്ക്.

നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരിൽ ഒരു ലക്ഷത്തോളം പേർ പരീക്ഷയ്ക്ക് ഹാജരായില്ല. 15,19,375 വിദ്യാർഥികളാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചത്. ഇതിൽ 14,10,755 പേരാണ് പരീക്ഷ എഴുതിയത്. 14.10 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 7.97 പേർ വിജയിച്ചു.

ഔദ്യോഗിക വെബ്സൈറ്റുകളായ ntaneet.nic.in, nta.ac.in എന്നിവ വഴി വിദ്യാർഥികൾക്ക് സ്കോർ പരിശോധിക്കാം. ഇതിനുപുറമേ NEET final answer key 2019 ഉപയോഗിച്ച് മാർക്ക് കണക്കുകൂട്ടാം. നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിനു ഏതാനും മണിക്കൂർ മുൻപാണ് answer key റിലീസ് ചെയ്തത്.

NTA NEET result 2019: പരിശോധിക്കേണ്ട വിധം

Step 1: ഔദ്യോഗിക വെബ്സൈറ്റായ ntaneet.nic.in സന്ദർശിക്കുക

Step 2: download result ലിങ്കിൽ ക്ലിക്ക് ചെയ്യുക

Step 3: രജിസ്ട്രേഷൻ നമ്പരും, റോൾ നമ്പരും നൽകുക

Step 4: പരീക്ഷാ ഫലം സ്ക്രീനിൽ തെളിയും

Step 5: ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക

മെഡിക്കല്‍/ദന്തല്‍ കോളേജുകളിലേയും സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട/മൈനോരിറ്റി ക്വാട്ട ഉള്‍പ്പെടെയുള്ള മുഴുവന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേയും പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി ബിരുദ കോഴ്‌സുകളിലെ പ്രവേശനം കൂടാതെ, സംസ്ഥാനത്തെ അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്റിനറി, ഫിഷറീസ് എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനവും നീറ്റ് പരീക്ഷയിലെ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook