നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻബിഇ) നീറ്റ് പിജി 2020 ലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നീറ്റ് പിജി പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷാർഥികളുടെ മാർക്കും അവരുടെ റാങ്കുമാണ് nbe.ac.in, natboard.nic.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചത്.
ജനുവരി 5 നാണ് നീറ്റ് പരീക്ഷ നടന്നത്. 50 അല്ലെങ്കിൽ അതിനു മുകളിലോ മാർക്ക് നേടിയവർക്കാണ് കൗൺസിലിങ്ങിൽ പങ്കെടുക്കാൻ കഴിയുക. കൗൺസിലിങ്ങിനായി ഔദ്യോഗിക വെബ്സൈറ്റായ mcc.nic.in ൽ വിദ്യാർഥികൾ രജിസ്റ്റർ ചെയ്യണം. കൗൺസിലിങ്ങിന്റെ കൂടി പെർഫോമൻസ് അനുസരിച്ചായിരിക്കും പ്രവേശനം ലഭിക്കുക.
Read Also: ഐഎംകെ എംബിഎ അഡ്മിഷന്: കേരള സർവകലാശാല അപേക്ഷ ക്ഷണിച്ചു
നീറ്റ് പിജി മെറിറ്റ് ലിസ്റ്റ് പരിശോധിക്കേണ്ടതെങ്ങനെ
Step 1: ഔദ്യോഗിക വെബ്സൈറ്റായ natboard.gov.in കാണുക
Step 2: മെറിറ്റ് ലിസ്റ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 3: അപ്പോൾ പിഡിഎഫ് തുറക്കും, അതിൽ റോൾ നമ്പർ നൽകി പരിശോധിക്കുക
ഇത് അഖിലേന്ത്യാ പട്ടികയാണ്. സംസ്ഥാനം അല്ലെങ്കിൽ യുടി അഡ്മിനിസ്ട്രേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനത്തിന് അപേക്ഷകർ അതത് സംസ്ഥാനം അല്ലെങ്കിൽ കേന്ദ്ര ഭരണ പ്രദേശങ്ങൾ നടത്തുന്ന കൗൺസിലിങ് സെഷനുകളിൽ ഹാജരാകണം. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ എംഡി, എംഎസ് പ്രവേശനത്തിനായുളള പരീക്ഷയാണ് നീറ്റ് പിജി.