നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻബിഇ) നീറ്റ് പിജി 2020 പരീക്ഷാഫലം ജൂലൈ 31 ന് പ്രസിദ്ധീകരിക്കും. ഔദ്യോഗിക വെബ്സൈറ്റായ nbe.edu.in വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. അതേസമയം, പരീക്ഷാഫലം പുറത്തുവരുന്ന സമയം ഏതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ എംഡി, എംഎസ് പ്രവേശനത്തിനായുളള പരീക്ഷയാണ് നീറ്റ് പിജി. രാജ്യത്തെ 165 നഗരങ്ങളിലായി ജനുവരി 5 നാണ് എൻബിഇ പരീക്ഷ നടത്തിയത്. കഴിഞ്ഞ വർഷം പരീക്ഷാ ഫലം ജനുവരി 31 നാണ് പ്രസിദ്ധീകരിച്ചത്.

Read Also: അണ്ണാ യൂണിവേഴ്സിറ്റി നവംബർ/ഡിസംബർ പരീക്ഷാ ഫലം ഈ മാസം പ്രസിദ്ധീകരിക്കും

50 ശതമാനമോ അതിനു മുകളിലോ മാർക്ക് നേടുന്നവരെ കൗൺസിലിങ് സെഷനായി വിളിക്കും. വിദ്യാർഥി നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് പട്ടിക തയാറാക്കുക. ഈ പട്ടിക അനുസരിച്ചായിരിക്കും രാജ്യത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ മെഡിക്കൽ കോളേജുകളിലേക്കുമുളള എംഡി, എംഎസ് പ്രവേശനം.

ന്യൂഡൽഹിയിലെ എഐഐഎംഎസ്, ഛണ്ഡിഗഡിലെ പിജിഐഎംഇആർ, പുതുച്ചേരിയിലെ ജെഐപിഎംഇആർ, ബെംഗളൂരുവിലെ നിംഹാൻസ്, തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി എന്നിവിടങ്ങളിലെ പ്രവേശനത്തിന് ഈ പട്ടിക ബാധകമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook