Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

നീറ്റ് പിജി 2020: ഇന്നു മുതൽ അപേക്ഷിക്കാം

NEET PG 2020: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. 2019 ഡിസംബർ അവസാനവാരം പരീക്ഷയുടെ ഹാൾടിക്കറ്റ് റിലീസ് ചെയ്യും

medical, medicine, ie malayalam

NEET PG 2020: നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ് പിജി-2020) പരീക്ഷയ്ക്കുളള അപേക്ഷകൾ ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും. natboard.edu.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ അയയ്ക്കാം. നീറ്റ് പിജി 2020 പരീക്ഷ ജനുവരി അഞ്ചിനാണ് നടക്കുക. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. 2019 ഡിസംബർ അവസാനവാരം പരീക്ഷയുടെ ഹാൾടിക്കറ്റ് റിലീസ് ചെയ്യും.

രാജ്യത്തെ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലും മറ്റും പുതുവർഷം ആരംഭിക്കുന്ന വിവിധ ഡിസിപ്ലിനുകളിലെ എം.ഡി/എം.എസ്/പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷയാണിത്. 2016 ലാണ് മെഡിക്കൽ കോളേജുകളിൽ പിജി പ്രവേശനത്തിന് നീറ്റ് പരീക്ഷ നിർബന്ധമാക്കിയത്.

NEET-PG 2020: അപേക്ഷിക്കേണ്ട വിധം

Step 1: natboard.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Step 2: ‘application process link’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Step 3: വിദ്യാഭ്യാസ വിവരങ്ങൾ, ജനന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക

Step 4: അപേക്ഷാ ഫീസ് അടയ്ക്കുക

Step 5: ‘Submit’ ബട്ടണിൽ ക്ലിക്ക് ചെയ്യുക

Step 6: ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക

നീറ്റ് എംഡിഎസ് (MDS), പിഡിസിഇറ്റി (PDCET), എഫ്എംജിഇ (FMGE) പരീക്ഷകൾ ഡിസംബർ 20 ന് നടക്കും.

മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള 300 ചോദ്യങ്ങൾ പരീക്ഷയിലുണ്ടാവും. മൂന്നര മണിക്കൂറാണ് സമയം. ടെസ്റ്റിന്റെ രീതി പരിചയിക്കുന്നതിന് 2019 ഡിസംബർ രണ്ടാംവാരം ഡെമോ ടെസ്റ്റ് ഉണ്ടാവും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Neet pg 2020 application process to begin today

Next Story
കേരള സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചുkerala university, university news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com