ന്യൂഡൽഹി: കോവിഡ്-19 സാഹചര്യം കണക്കിലെടുത്ത് നീറ്റ്, ജെഇഇ എന്നിവയുൾപ്പെടെ വിവിധ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 4,000 ത്തിലധികം വരുന് വിദ്യാർത്ഥികൾ ഒരു ദിവസം നീണ്ടുനിന്ന നിരാഹാര സമരം നടത്തി.
10, 12 ക്ലാസുകളിലെ സിബിഎസ്ഇ കമ്പാർട്ട്മെന്റ് പരീക്ഷകൾ റദ്ദാക്കണമെന്നും പ്രവേശന പരീക്ഷകളായ യുജിസി-നെറ്റ്, ക്ലാറ്റ്, നീറ്റ്, ജെഇഇ എന്നിവ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട്, 4,200-ലധികം കുട്ടികൾ തങ്ങളുടെ വീടുകളിൽ പകൽ നിരാഹാര സമരം നടത്തിയെന്ന് ഇടതുപക്ഷ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (എ.ഐ.എസ്.എ) കണക്കുകൾ പറയുന്നു. SATYAGRAHagainstExamInCovid എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് നിരവധി വിദ്യാർത്ഥികളാണ് സർക്കാർ തങ്ങളുടെ ആവശ്യം പരിഗണിക്കണമെന്ന് ട്വിറ്ററിൽ കുറിച്ചത്.
പരീക്ഷകൾ മാറ്റിവയ്ക്കാന വിദ്യാർഥികൾ ആഗ്രഹിക്കുന്നുവെന്നും അത് സർക്കാർ ശ്രദ്ധിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് മഹാമാരിക്കിടെ പരീക്ഷ നടത്തരുത് എന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകൾ സുപ്രീം കോടതി നേരത്തെ നിരസിച്ചിരുന്നു.
“നീറ്റ്, ജെ.ഇ.ഇ പരീക്ഷകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ മന്‍ കി ബാത് കേള്‍ക്കണം. എന്നിട്ട് അതിനൊരു പരിഹാരമുണ്ടാക്കു,” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
आज हमारे लाखों छात्र सरकार से कुछ कह रहे हैं। NEET, JEE परीक्षा के बारे में उनकी बात सुनी जानी चाहिए और सरकार को एक सार्थक हल निकालना चाहिए।
GOI must listen to the #StudentsKeMannKiBaat about NEET, JEE exams and arrive at an acceptable solution.
— Rahul Gandhi (@RahulGandhi) August 23, 2020
സെപ്റ്റംബർ ഒന്ന് മുതൽ തുടങ്ങിനിരിക്കുന്ന ജെഇഇ മെയിൻ പരീക്ഷയുടെ അഡ്മിന്റ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഇതിനകം റിലീസ് ചെയ്തു കഴിഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം മൊത്തം 8,58,273 കുട്ടികൾ ജെഇഇ മെയിനിനായും, 16 ലക്ഷത്തോളം നീറ്റിനായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പകർച്ചവ്യാധികൾക്കിടയിൽ ഇത്രയധികം വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നതിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പറഞ്ഞിരുന്നു. ഇതിന് പകരം മറ്റൊരു സംവിധാനത്തെ പറ്റി ആലോചിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
Read in English: NEET, JEE Main 2020: Over 4,000 students observe a day-long hunger strike demanding postponement of entrance exams