നീറ്റ് അപേക്ഷാ ഫോമിലെ തെറ്റ് തിരുത്താൻ വീണ്ടും അവസരം

മാർച്ച് 19 ആണ് അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിനുളള അവസാന തീയതി

neet, ie malayalam

നീറ്റ് 2020 പരീക്ഷ അപേക്ഷ ഫോമിലെ തെറ്റ് തിരുത്താൻ വീണ്ടും അവസരം. നേരത്തെ ജനുവരി 31 ന് അവസരം അവസാനിച്ചിരുന്നു. ഇപ്പോൾ അപേക്ഷാർഥികൾക്ക് വീണ്ടുമൊരു അവസരം കൂടി നൽകിയിരിക്കുകയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). മാർച്ച് 19 ആണ് അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിനുളള അവസാന തീയതി.

NEET 2020: അപേക്ഷയിലെ തെറ്റ് തിരുത്തേണ്ട വിധം

Step 1: nta.ac.in വെബ്സൈറ്റ് കാണുക
Step 2: ഹോം പേജിലെ NEET-UG button ക്ലിക്ക് ചെയ്യുക
Step 3: അപ്പോൾ പുതിയൊരു പേജ് തുറക്കും
Step 4: അവിടെ ലിങ്ക്സിനു താഴെയുളള ആപ്ലിക്കേഷൻ ലോഗിൻ ക്ലിക്ക് ചെയ്യുക
Step 5: യൂസർ ഐഡിയും പാസ്‌വേഡും കൊടുത്ത് ലോഗിൻ ചെയ്യുക
Step 6: വിവരങ്ങൾ മോഡിഫൈ ചെയ്തശേഷം ‘preview and submit’ ക്ലിക്ക് ചെയ്യുക
Step 7: രജിസ്റ്റേർഡ് മൊബൈൽ നമ്പരിലേക്ക് ഒടിപി ലഭിക്കും
Step 6: കറക്ഷൻ സ്ലിപ്പിന്റെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക

Read Also: ഗേറ്റ് 2020 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് 2020 പരീക്ഷയ്ക്കായി 15,93,452 പേരാണ് അപേക്ഷിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ 4.87 ശതമാനം കൂടുതലാണിത്. ജമ്മു കശ്മീരിൽനിന്നും അപേക്ഷിച്ചവരുടെ എണ്ണവും കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Neet application correction facility reopens

Next Story
ഗേറ്റ് 2020 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചുgate 2020, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express