Latest News

നീറ്റ് പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും

നീറ്റ് പരീക്ഷാ ഫലത്തിനൊപ്പം കട്ട് ഓഫ് മാർക്കും എൻടിഎ പ്രസിദ്ധീകരിക്കും

neet, neet exam, ie malayalam

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്-യുജി) ഫലം ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഉടൻ പ്രഖ്യാപിക്കും. റോൾ നമ്പർ, ജനന തീയതി എന്നിവ നൽകി neet. nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം.

നീറ്റ് പരീക്ഷാ ഫലത്തിനൊപ്പം കട്ട് ഓഫ് മാർക്കും എൻടിഎ പ്രസിദ്ധീകരിക്കും. നീറ്റ് 2021 ലെ പെർസന്റൈൽ കട്ട് ഓഫ് എത്രയാണെന്നത് എൻടിഎ നേരത്തെ അറിയിച്ചിട്ടുണ്ട്. ജനറൽ, ഇഡബ്ല്യുഎസ് കാറ്റഗറിക്ക് 50 പെർസന്റൈലും, എസ്സി/എസ്ടി/ഒബിസിക്ക് 40 പെർസന്റൈലുമാണ്.

നീറ്റ് സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് NEET-UG 2021 result നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക. ലോഗിൻ പേജ് തുറക്കുമ്പോൾ ആവശ്യമായ വിവരങ്ങൾ നൽകുക. അപ്പോൾ നീറ്റ് സ്കോർ കാർഡ് സ്ക്രീനിൽ കാണാം.

സെപ്റ്റംബർ 12 നാണ് നീറ്റ് പരീക്ഷ നടന്നത്. രാജ്യത്തെ 202 നഗരങ്ങളിലെ 3,858 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. 16,14,777 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.

Read More: നീറ്റ് പരീക്ഷയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാൻ നിയമ നിർമാണവുമായി തമിഴ്നാട്

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Neet 2021 result soon check cut offs qualifying marks neet nta nic in

Next Story
Kerala SSLC class X Result 2019: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുംKerala SSLC class X Result,sslc, sslc result, kerala sslc result 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com