/indian-express-malayalam/media/media_files/uploads/2019/05/exam-result-1.jpg)
TN Board +1 11th Result 2019:തമിഴ്നാട് പ്ലസ് വൺ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് tnresults.nic.in, dge.tn.nic.in and dge.tn.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഈ വർഷം 95 ശതമാനത്തോളം വിദ്യാർഥികൾ വിജയം നേടി. കഴിഞ്ഞ വർഷം 91.3 ആയിരുന്നു വിജയശതമാനം. സ്പെഷ്യൽ വിഭാഗത്തിൽ 96.8 ശതമാനം വിദ്യാർഥികൾ വിജയം കരസ്ഥമാക്കി.
ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് ഇത്തവണയും തമിഴ്നാട് പ്ലസ് വൺ പരീക്ഷയിൽ നേട്ടം കൊയ്തത്. 96.5 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ 93.3 ശതമാനമാണ് ആൺകുട്ടികളുടെ വിജയം. കഴിഞ്ഞ വർഷവും ഇതേ ട്രെൻഡായിരുന്നു. 94.6 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ പെൺകുട്ടികളുടെ വിജയശതമാനം. 87.4 ആയിരുന്നു ആൺകുട്ടികളുടെ വിജയശതമാനം.
തമിഴ്നാട് ഹയർ സെക്കൻഡറി പരീക്ഷകൾ വർഷത്തിൽ മൂന്നു തവണകളായാണ് നടക്കുന്നത്. മാർച്ച്/ഏപ്രിൽ മാസങ്ങളിൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കും. ജൂൺ/ജൂലൈ മാസങ്ങളിൽ ഹയർ സെക്കൻഡറി സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾ നടക്കും. സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കും.
തമിഴ്നാട് പ്ലസ് വൺ ഫലം പരിശോധിക്കേണ്ട വിധം
Step 1: മുകളിൽ പറഞ്ഞിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക
Step 2: ഹോം പേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 3: അപ്പോൾ പുതിയ പേജ് തുറക്കും
Step 4: രജിസ്ട്രേഷൻ നമ്പർ നൽകി ലോഗിൻ ചെയ്യുക
Step 5: സ്ക്രീനിൽ റിസൾട്ട് തെളിയും
Step 6: ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുക്കുക
ഈ വർഷത്തെ പ്ലസ് ടു വിജയശതമാനം 91.3 ആയിരുന്നു. പ്ലസ് ടുവിലും ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് വിജയം കൊയ്തത്. പെൺകുട്ടികളിൽ 93.64 ശതമാനവും ആൺകുട്ടികളിൽ 88.57 ശതമാനം വിദ്യാർഥികളും ജയിച്ചു. ജില്ലാ അടിസ്ഥാനത്തിൽ തിരുപ്പൂരിലായിരുന്നു വിജയശതമാനം കൂടുതൽ, 95.37 ശതമാനം. ഇ-റോഡിൽ 95.23 ശതമാനവും പേരാമ്പല്ലൂരിൽ 95.15 ശതമാനവുമായിരുന്നു വിജയം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.