കോട്ടയം: ജൂൺ 23ന് ആരംഭിക്കുന്ന മഹാത്മാഗാന്ധി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾക്കായി മറ്റു ജില്ലകളിൽ പ്രത്യേക പരീക്ഷ കേന്ദ്രങ്ങളായി. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതാം.

തിരുവനന്തപുരം ജില്ലയിൽ അപേക്ഷിച്ചവർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷയെഴുതണം. കൊല്ലം: ചവറ ഗവൺമെന്റ് കോളജ്, ആലപ്പുഴ: യു.ജി. പരീക്ഷ- എടത്വാ സെന്റ് അലോഷ്യസ് കോളജ്, പി.ജി. പരീക്ഷ- ചമ്പക്കുളം ഫാ. പോരുകര സി.എം.ഐ. കോളജ്, പത്തനംതിട്ട: യു.ജി.- കോഴഞ്ചേരി സെന്റ് തോമസ് കോളജ്, പി.ജി.-പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കോട്ടയം: യു.ജി.- നാട്ടകം ഗവൺമെന്റ് കോളജ്, പി.ജി.-കോട്ടയം ബസേലിയസ് കോളജ്, ഇടുക്കി: യു.ജി.-ലബ്ബക്കട ജെ.പി.എം. കോളജ്, നെടുങ്കണ്ടം എം.ഇ.എസ്. കോളജ്, തൊടുപുഴ അൽ അസർ കോളജ്, പി.ജിയും സൈബർ ഫോറൻസികും യു.ജി. സപ്ലിമെന്ററിക്കാരും- ലബ്ബക്കട ജെ.പി.എം. കോളജ്, എറണാകുളം: യു.ജി.-കാലടി ശ്രീശങ്കര കോളജ്, പി.ജി.- ആലുവ യു.സി. കോളജ്, തൃശൂർ: തൃശൂർ ഗവൺമെന്റ് ബി.എഡ്. കോളജ്, പാലക്കാട്: പാലക്കാട് ഗവൺമെന്റ് വിക്‌ടോറിയ കോളജ്, മലപ്പുറം: മലപ്പുറം ഗവൺമെന്റ് കോളജ്, കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് കോളജ്, വയനാട്: കൽപ്പറ്റ ഗവൺമെന്റ് കോളജ്, കണ്ണൂർ: വി.കെ. കൃഷ്ണമേനോൻ മെമ്മോറിയൽ വിമൺസ് കോളജ്, കാസർഗോഡ്: കാസർഗോഡ് ഗവൺമെന്റ് കോളജ്. ലക്ഷദ്വീപിൽ അപേക്ഷിച്ച വിദ്യാർഥികൾ കവരത്തി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതണം.

പ്രത്യേക കാരണങ്ങളാൽ പരീക്ഷ കേന്ദ്രം മാറ്റി രജിസ്റ്റർ ചെയ്യാൻ കഴിയാത്തതായി സർവകലാശാലയെ ഔദ്യോഗികമായി അറിയിച്ച വിദ്യാർഥികൾ പഠിക്കുന്ന കോളജിലെ പ്രിൻസിപ്പൽമാരെ ബന്ധപ്പെട്ട് ഹാൾടിക്കറ്റ് ഇ-മെയിൽ മുഖേന വാങ്ങി അനുവാദം ലഭിച്ച ജില്ല കേന്ദ്രത്തിൽ പരീക്ഷയെഴുതണം. പരീക്ഷ അതതു ജില്ലകളിൽ എഴുതുന്നതിന് രജിസ്റ്റർ ചെയ്തവർക്ക് അനുവദിച്ചുകിട്ടിയ കേന്ദ്രത്തിൽ പരീക്ഷ എഴുതുവാൻ സാധിക്കുന്നില്ലെങ്കിൽ പഠിക്കുന്ന കോളജിൽ പരീക്ഷ എഴുതാമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook