കോവിഡ് 19 വ്യാപന സാഹചര്യത്തിൽ കണ്ടെയിൻമെന്റ് സോണുകളിൽ പെട്ട് നിശ്ചിത പരീക്ഷ കേന്ദ്രങ്ങളിലെത്തി 2020 ജൂലൈ 27 വരെ പരീക്ഷയെഴുതാൻ കഴിയാതെ വരുന്ന മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ കോഴ്സുകളിലെ വിദ്യാർഥികൾക്ക് മറ്റൊരു അവസരം നൽകുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. കോവിഡ് വ്യാപനം മൂലം പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്ന ജില്ലകളിലെ വിദ്യാർഥികൾക്കും അവസരം ലഭിക്കും.
എം.ജി. സർവകലാശാല പി.ജി., ബി.എഡ്. പരീക്ഷയ്ക്ക് കൊല്ലത്ത് കേന്ദ്രം; മലപ്പുറത്തെ കേന്ദ്രത്തിൽ മാറ്റം
ജൂലൈ 21 മുതൽ നടക്കുന്ന മഹാത്മാഗാന്ധി സർവകലാശാലയുടെ നാലാം സെമസ്റ്റർ പി.ജി. പരീക്ഷകൾക്കും ജൂലൈ 22 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ്. പരീക്ഷകൾക്കും തിരുവനന്തപുരം, കൊല്ലം ജില്ലകൾ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ പരീക്ഷയെഴുതാൻ ക്രമീകരണമായതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. മലപ്പുറം ഗവൺമെന്റ് കോളജ് കോവിഡ് ഹോസ്പിറ്റലാക്കി മാറ്റുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാർഥികൾ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ പരീക്ഷയെഴുതണം. കോഴിക്കോട് ജില്ലയിലെ പരീക്ഷ കേന്ദ്രം മലബാർ ക്രിസ്ത്യൻ കോളജാണ്. വിദ്യാർഥികൾ ഹാൾടിക്കറ്റ് അല്ലെങ്കിൽ പകർപ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ കരുതണം.
Read more: Victers Channel Timetable July 21: വിക്ടേഴ്സ് ചാനൽ: ജൂലൈ 21 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ