എംജി സർവകലാശാല പിജി, ബിഎഡ് പ്രവേശന തീയതി നീട്ടി

ബിഎഡ് പ്രവേശനത്തിനുള്ള ട്രയൽ അലോട്‌മെന്റ് സെപ്റ്റംബർ 22നും ആദ്യ അലോട്‌മെന്റ് സെപ്റ്റംബർ 29നും പ്രസിദ്ധീകരിക്കും

application, education, ie malayalam

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര-ബിരുദ, ബിഎഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. പുതുക്കിയ സമയക്രമമനുസരിച്ച് ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷഫീസ് സെപ്തംബർ 22ന് രാത്രി 11 വരെ ഓൺലൈനായി ഒടുക്കാം. അപേക്ഷകർ 22ന് രാത്രി 11.55 വരെ സ്വീകരിക്കും. ബി.എഡ്. പ്രവേശനത്തിനുള്ള അപേക്ഷഫീസ് സെപ്റ്റംബർ 16ന് രാത്രി 11 മണിവരെയും അപേക്ഷകർ അന്ന് രാത്രി 11.55 വരെയും സ്വീകരിക്കും.

പിജി പ്രോഗ്രാം പ്രവേശനത്തിനുള്ള ട്രയൽ അലോട്‌മെന്റ് സെപ്റ്റംബർ 27നും ആദ്യ അലോട്‌മെന്റ് ഒക്‌ടോബർ നാലിനും പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് സെപ്റ്റംബർ 27, 28 തീയതികളിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരമുണ്ടായിരിക്കും. ആദ്യ അലോട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഒക്‌ടോബർ അഞ്ചിന് വൈകീട്ട് നാല് വരെ പ്രവേശനത്തിനുള്ള സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കാം. തുടർന്ന് നാല്, അഞ്ച് തീയതികളിൽത്തന്നെ ബന്ധപ്പെട്ട കോളേജുകളിൽ ഫീസടച്ച് പ്രവേശനം ഉറപ്പുവരുത്തണം. രണ്ടും മൂന്നും അലോട്‌മെന്റുകൾ യഥാക്രമം ഒക്‌ടോബർ 11നും 20നും പ്രസിദ്ധീകരിക്കും. പട്ടികജാതി/വർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥി പ്രവേശനത്തിനുള്ള പ്രത്യേക അലോട്‌മെന്റിന്റെ രജിസ്‌ട്രേഷൻ ഒക്‌ടോബർ 25 മുതൽ 26 ന് വൈകീട്ട് മൂന്നുവരെ നടത്താം. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള അലോട്‌മെന്റ് ലിസ്റ്റ് ഒക്‌ടോബർ 29ന് പ്രസിദ്ധീകരിക്കും.

ബിഎഡ് പ്രവേശനത്തിനുള്ള ട്രയൽ അലോട്‌മെന്റ് സെപ്റ്റംബർ 22നും ആദ്യ അലോട്‌മെന്റ് സെപ്റ്റംബർ 29നും പ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള സർവകലാശാല ഫീസ് സെപ്റ്റംബർ 28നും 29 ന് വൈകീട്ട് നാലുവരെയും ഓൺലൈനായി ഒടുക്കാം. അതത് കോളേജുകളിൽ ഫീസടച്ച് പ്രവേശനം നേടുവാനുള്ള അവസാന തീയതിയും സെപ്റ്റംബർ 29 ആണ്. രണ്ടും മൂന്നും അലോട്‌മെന്റ് യഥാക്രമം ഒക്‌ടോബർ ആറ്, 12 തീയതികളിൽ പ്രസിദ്ധീകരിക്കും. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക അലോട്‌മെന്റിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്‌ടോബർ 20 ഉച്ചയ്ക്ക് മൂന്നുവരെ നടത്താം. ഇതിലേക്കുള്ള അലോട്‌മെന്റ് ഒക്‌ടോബർ 22ന് പ്രസിദ്ധീകരിക്കും. ബിരുദാനന്തര ബിരുദ കോഴ്‌സ് ക്ലാസുകൾ ഒക്‌ടോബർ 25നും ബി.എഡ്. ക്ലാസ്സുകൾ ഒക്‌ടോബർ 18നും തുടങ്ങുന്ന വിധത്തിലാണ് പ്രവേശന നടപടികൾ പുനക്രമീകരിച്ചിട്ടുള്ളത്. പ്രവേശനം സംബന്ധിച്ച പുതുക്കിയ സമയക്രമങ്ങളുടെ വിശദാംശങ്ങൾ www. cap.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Read More: University Announcements 02 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Mg university pg course application date extended

Next Story
University Announcements 02 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾuniversity announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express