scorecardresearch

ക്യാറ്റ് പരീക്ഷ 10, 11 തീയതികളിൽ

പുതിയ പരീക്ഷ തീയതി പ്രകാരമുള്ള ഹാൾടിക്കറ്റ് സെപ്തംബർ ഒന്നുമുതൽ www. cat.mgu.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം

mg university, education news, ie malayalam

കോട്ടയം: മഹാത്മ ഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും 2021-22 അക്കാദമിക വർഷത്തെ വിവിധ ബിരുദ, ബിരുദാനന്തര-ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി ഓഗസ്റ്റ് 12, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് എം.ജി.യു. 2021) സെപ്തംബർ 10. 11 തീയതികളിൽ നടക്കും. പുതിയ പരീക്ഷ തീയതി പ്രകാരമുള്ള ഹാൾടിക്കറ്റ് സെപ്തംബർ ഒന്നുമുതൽ www. cat.mgu.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

നിലവിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തവർക്ക് പുതിയ തീയതി പ്രകാരമുള്ള ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയോ പഴയ ഹാൾടിക്കറ്റ് തന്നെ പരീക്ഷയ്ക്ക് ഉപയോഗിക്കുകയോ ചെയ്യാം. പഴയ ഹാൾടിക്കറ്റ് ഉപയോഗിക്കുന്നവർ അപേക്ഷ സമർപ്പിച്ച പ്രോഗ്രാമിലേക്ക് പരീക്ഷ നടക്കുന്ന തീയതിയും സമയവും പരീക്ഷകേന്ദ്രവും വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച പരീക്ഷ ടൈംടേബിൾ പരിശോധിച്ച് മനസിലാക്കേണ്ടതാണ്.

എറണാകുളം ജില്ലയിൽ പരീക്ഷ കേന്ദ്രമായ സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിന് പകരം സെന്റ് തെരേസാസ് കോളേജ്, പാർക്ക് അവന്യൂ, എറണാകുളം ആണ് പുതിയ പരീക്ഷകേന്ദ്രം. വിശദവിവരത്തിന് ഫോൺ: 0481-2733595, ഇമെയിൽ: cat@mgu.ac.in.

Read More: University Announcements 27 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Mg university exam education news