Latest News

എംജി സർവകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആദ്യ ഓപ്ഷനിൽ പ്രവേശനം ലഭിക്കാത്തവർക്ക് സ്ഥിര പ്രവേശനമോ താത്ക്കാലിക പ്രവേശനമോ ഓപ്റ്റ് ചെയ്യാം

mg university, education news, ie malayalam

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www. cap.mgu.ac.in എന്ന വെബ്സൈറ്റിൽ അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് പരിശോധിക്കാം.

ലിസ്റ്റിൽ ആദ്യ ഓപ്ഷനിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർ യൂണിവേഴ്സിറ്റി ഫീസ് ഓൺലൈനായി അടച്ച് അതത് കോളജുകളുമായി ബന്ധപ്പെട്ട് അവിടത്തെ ഫീസ് അടക്കുകയും ടി.സി സ്വഭാവ സർട്ടിഫിക്കറ്റ്, ഒപ്പിട്ട അലോട്ട്മെന്റ് മെമ്മോ എന്നിവ നിശ്ചിത സമയത്ത് ഇ-മെയിൽ മുഖേന സമർപ്പിച്ച്‌ പ്രവേശനം നേടുകയും വേണം. തുടർന്ന് 15 ദിവസത്തിനകം നേരിട്ടോ തപാൽ മുഖേനയോ രേഖകളുടെ അസ്സൽ കോളജുകളിൽ ഹാജരാക്കേണ്ടതാണ്. അവർക്ക് താത്ക്കാലിക പ്രവേശനം അനുവദിക്കുന്നതല്ല. ബന്ധപ്പെട്ട കോളജുകളുടെ ഫോൺ നമ്പറുകൾ സിഎപി (ക്യാപ് ) വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ആദ്യ ഓപ്ഷനിൽ പ്രവേശനം ലഭിക്കാത്തവർക്ക് സ്ഥിര പ്രവേശനമോ താത്ക്കാലിക പ്രവേശനമോ ഓപ്റ്റ് ചെയ്യാം. സ്ഥിരപ്രവേശനം നേടുന്നവർ മുകളിൽ പറഞ്ഞ പ്രകാരം പ്രവേശന നടപടികൾ പൂർത്തീകരിച്ച് പ്രവേശനം ഉറപ്പാക്കണം. രണ്ടാം അലോട്ട്മെന്റിൽ പേരുള്ളവർ സെപ്റ്റംബർ 9 ന് വൈകിട്ട് 4 നകം സ്ഥിര / താത്ക്കാലിക പ്രവേശനത്തിനുള്ള നടപടികൾ പൂർത്തിയാക്കാത്ത പക്ഷം അവരുടെ അലോട്ട്മെന്റ് റദ്ദാകും.

ആദ്യ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയവർക്ക് രണ്ടാം അലോട്ട്മെന്റിലും അതേ നില തന്നെയാണെങ്കിൽ അവർക്ക് നിശ്ചിത സമയത്ത് ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ മൂന്നാം അലോട്ട്മെന്റിനായി കാത്തിരിക്കുയോ ചെയ്യാം.

കോളേജുകളിൽ പ്രവേശനം നേടുന്നവർ സെപ്റ്റംബർ 9 ന് വൈകിട്ട് 4 നകം ലോഗിൻ ചെയ്ത് കൺഫർമേഷൻ സ്ലിപ്പ് പരിശോധിച്ച് പ്രവേശനം ഉറപ്പാക്കണം. നിശ്ചിത സമയത്തിന് ശേഷം ഇത് സംബന്ധിച്ച പരാതികൾ സർവ്വകലാശാല പരിഗണിക്കില്ല. ഒപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സെപ്റ്റംബർ 10, 11 തീയതികളിൽ അപേക്ഷകർക്ക് അവസരം ലഭിക്കും.

Read More: University Announcements 07 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Mg university ba admission second list published555301

Next Story
Victers Channel Timetable September 09: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 09 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com