കോട്ടയം: എംജി സർവകലാശാല സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുളള തീയതി നീട്ടി. നാലാം സെമസ്റ്റർ (സിബിസിഎസ് – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ മാർച്ച് അഞ്ചുവരെയും 525 രൂപ പിഴയോടെ ആറുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഏഴുവരെയും അപേക്ഷിക്കാം. നാലാം സെമസ്റ്റർ സിബിസിഎസ്എസ് പരീക്ഷയുടെ അപേക്ഷ തീയതിക്ക് മാറ്റമില്ല.

ഒന്നാം സെമസ്റ്റർ എംഎ/ എംഎസ്‌സി/ എംകോം/ എംസിജെ/ എംഎംഎച്ച്/ എംഎസ്ഡബ്ല്യു./ എംടിഎ ആൻഡ് എംടിടിഎം (2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് ആറുവരെയും 525 രൂപ പിഴയോടെ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഒൻപതുവരെയും അപേക്ഷിക്കാം. 2017 മുതൽ അഡ്മിഷൻ വിദ്യാർഥികൾ ഓൺലൈനായി അപേക്ഷിക്കണം. 2017ന് മുമ്പുള്ള അഡ്മിഷൻ വിദ്യാർഥികൾ ഓൺലൈനായി ഫീസടച്ച് അപേക്ഷ സർവകലാശാലയിൽ നേരിട്ട് സമർപ്പിക്കണം. എംഎസ്‌സി വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 8 (പരീക്ഷ വിഭാഗം), എംഎ/എംകോം വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 9 (പരീക്ഷ വിഭാഗം), എംഎസ്‌സി/എംസിജെ വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 12 (പരീക്ഷ വിഭാഗം), എംഎസ്ഡബ്ല്യു./എംഎംഎച്ച്/എംടിഎ ആൻഡ് എംടിടിഎം വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 22 (പരീക്ഷ വിഭാഗം) എന്നിവർക്കാണ് അപേക്ഷ നൽകേണ്ടത്. ഇംപ്രൂവ്‌മെന്റ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. പരീക്ഷ തീയതി പിന്നീട്.

Read Also: ജെഎൻയു എൻട്രൻസ് പരീക്ഷ മേയിൽ, രജിസ്ട്രേഷൻ തുടങ്ങി

ഒന്നു മുതൽ ആറുവരെ സെമസ്റ്റർ എംസിഎ (2011, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 16 വരെയും 525 രൂപ പിഴയോടെ 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ 18 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സിവി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. വിദ്യാർഥികൾ 5250 രൂപ മേഴ്‌സി ചാൻസ് ഫീസായി പരീക്ഷഫീസിനും സിവി ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook