അഫിലിയേറ്റഡ് കോളേജുകളിലും സീപാസിലും നവംബർ ഒന്നിന് നടത്താനിരുന്നതും നവംബർ എട്ടിലേക്ക് മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ എംസിഎ പരീക്ഷകൾ നവംബർ 12ന് നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു.

അപേക്ഷ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ എംഎ/എംഎസ്‌സി/എംകോം/എംസിജെ/എംഎസ്ഡബ്ല്യു/എംടിഎ ആൻഡ് എംടിടിഎം (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ എട്ടുവരെയും 500 രൂപ പിഴയോടെ ഒൻപതുവരെയും 1000 രൂപ സൂപ്പർഫൈനോടെ പത്തുവരെയും അപേക്ഷിക്കാം.

വൈവാവോസി

നാലാം സെമസ്റ്റർ എംഎ മലയാളം (പ്രൈവറ്റ്) ജൂലൈ 2019 പരീക്ഷയുടെ വൈവാവോസി നവംബർ 15ന് കുറവിലങ്ങാട് ദേവമാത കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ജൂലൈ 2019 പരീക്ഷയുടെ വൈവാവോസി നവംബർ 14, 15 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 201-ാം നമ്പർ മുറിയിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

മൂന്നും നാലും സെമസ്റ്റർ/രണ്ടാം വർഷ എംകോം പ്രൈവറ്റ് (2017 അഡ്മിഷൻ റഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) ജൂലൈ 2019 പരീക്ഷയുടെ വൈവാവോസി നവംബർ 11 മുതൽ 14 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

പ്രോജക്ട് ഓറിയൻറേഷൻ ക്ലാസ്സ്

വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബി.കോം ബിരുദ വിദ്യാർത്ഥികളുടെ പ്രോജക്ട് ഓറിയൻറേഷൻ ക്ലാസ്സ് 09-11-2019 ശനിയാഴ്ച സർവകലാശാല താവക്കര ആസ്ഥാനത്തെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 മണിക്ക് നടത്തും.

പരിഷ്കരിച്ച ടൈംടേബിൾ

19.11.2019 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ പരിഷ്കരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഹോൾടിക്കറ്റ്

സർവകലാശാല പഠനവകുപ്പിലെ അഞ്ചാം സെമസ്റ്റർ എംസിഎ (ലാറ്ററൽ എൻട്രി), എംസിഎ (റെഗുലർ) റഗുലർ/സപ്പ്ളിമെന്ററി നവംബർ 2019 പരീക്ഷകളുടെ ഹോൾടിക്കറ്റും നോമിനൽറോളും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook