കൊച്ചി: മഹാരാജാസ് കോളേജ് എറണാകുളം 2015- ലെ യുജി അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ രണ്ട്, നാല്, ആറ് സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് ജനുവരി 21, 22 തീയതികളില്‍ ഫൈനില്ലാതെ കോളേജ് ഓഫീസില്‍ ഫീസ് അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസ് വിവരങ്ങള്‍ കോളേജ് നോട്ടീസ് ബോര്‍ഡിലും, കോളേജ് വെബ്‌സൈറ്റിലും നല്‍കിയിട്ടുണ്ട്.
2016, 2017 പിജി അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്ക് ജനുവരി 20 തീയതിയില്‍ ഫൈന്‍ ഇല്ലാതെ കോളേജ് ഓഫീസില്‍ ഫീസ് അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസ് വിവരങ്ങള്‍ കോളേജ് നോട്ടീസ് ബോര്‍ഡിലും, കോളേജ് വെബ്‌സൈറ്റിലും നല്‍കിയിട്ടുണ്ട്.