scorecardresearch

എൽഎൽഎം കോഴ്സ് പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

അലോട്ട്മെന്റ് മെമ്മോയിൽ വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റിന്റെ വിശദാംശങ്ങൾ, ട്യൂഷൻ ഫീസ് തുടങ്ങിയ വിവരങ്ങൾ ലഭിക്കും

law college ernakulam, ie malayalam

കേരളത്തിലെ സർക്കാർ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2019-20 വർഷത്തെ എൽഎൽഎം കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുളള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. http://www.cee.kerala.gov.in വെബ്സൈറ്റിൽ ഫലം പരിശോധിക്കാം.

വെബ്സൈറ്റിലെ ‘LL.M 2019-Candidate Portal’ ലൂടെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം ‘Allotment Result’ എന്ന മെനു ഐറ്റത്തിൽ ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് തങ്ങളുടെ അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യാം. അലോട്ട്മെന്റ് മെമ്മോയിൽ വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റിന്റെ വിശദാംശങ്ങൾ, ട്യൂഷൻ ഫീസ് തുടങ്ങിയ വിവരങ്ങൾ ലഭിക്കും. വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. ഹോം പേജിലെ ‘Data Sheet’ ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് അവരുടെ ഡാറ്റാ ഷീറ്റിന്റെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്.

Read Also: നീറ്റ് അപേക്ഷാ ഫോമിലെ തെറ്റ് തിരുത്താൻ വീണ്ടും അവസരം

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അവരുടെ അലോട്ട്മെന്റ് മെമ്മോയും ഡാറ്റാ ഷീറ്റും അസൽ രേഖകളും സഹിതം മാർച്ച് 17 മുതൽ 19 വൈകീട്ട് 4 മണിക്ക് മുൻപായി ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം. അഡ്മിഷൻ സമയത്ത് മുഴുവൻ ഫീസും അടയ്ക്കണം. അലോട്ട്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ http://www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

ഹെൽപ്‌ലൈൻ നമ്പർ-0471 2525300

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Llm course decond allotment list published