എൽഎൽഎം കോഴ്സിലേയ്ക്കുളള 2019-20 വർഷത്തെ പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in, www.cee-kerala.org എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിലെ ‘LLM 2019 Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും നൽകിയാൽ ഉത്തര സൂചിക ലഭ്യമാകും.

ഉത്തരസൂചികകൾ സംബന്ധിച്ച് ആക്ഷേപമുളള പരീക്ഷാർഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 200 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഫെബ്രുവരി 24 വൈകുന്നേരം 4 മണിക്ക് മുൻപായി തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ലഭ്യമാക്കേണ്ടതാണ്. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതും, നിശ്ചിത ഫീസില്ലാതെ ലഭിക്കുന്നതും, ഇ-മെയിൽ, ഫാക്സ് എന്നിവ മുഖേന ലഭിക്കുന്നതുമായ പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

Read Also: ക്യാറ്റ് പരീക്ഷ എട്ടുകേന്ദ്രങ്ങളിൽ; മാർച്ച് 20 വരെ അപേക്ഷിക്കാം

ഉന്നയിച്ചിരിക്കുന്ന ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെട്ടാൽ അതിനു വേണ്ടി നൽകിയ തുക തിരികെ നൽകുന്നതാണ്. ഹെൽപ്‌ലൈൻ നമ്പർ- 0471 2525300.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook