KVS Admission First Merit List 2020 Live Updates: കേന്ദ്രീയവിദ്യാലയങ്ങളിലേക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിനായി തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ പ്രക്രിയ ആഗസ്ത് ഏഴിന് അവസാനിച്ചിരുന്നു. തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ kvsangathan.nic.in ലും അതാത് സ്കൂളുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ഇപ്പോൾ ലഭ്യമാണ്.
Read in English: KVS Admission First Merit List 2020 Live Updates: Merit list to be released shortly
തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് മൂന്നു സെറ്റുകളായാണ് പുറത്തിറക്കുക. ആദ്യ മെറിറ്റ് ലിസ്റ്റ് പുറത്തിറക്കിയതിനു ശേഷവും സീറ്റുകൾ ലഭ്യമാണെങ്കിൽ, രണ്ടാമത്തെ മെറിറ്റ് ലിസ്റ്റ് ആഗസ്ത് 19നും മൂന്നാമത്തേത് ആഗസ്ത് 23നും പുറത്തിറക്കാനാണ് കേന്ദ്രീയ വിദ്യാലയത്തിന്റെ തീരുമാനം.
കഴിഞ്ഞ വർഷം 7.95 ലക്ഷം അപേക്ഷകൾ ആണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ലഭിച്ചത്.
മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, കുട്ടിയുടെ ഡിജിറ്റൽ ഫോട്ടോ അല്ലെങ്കിൽ സ്കാൻ ചെയ്ത ഫോട്ടോ (256KB size JPEG file), കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി ( സ്കാൻ ചെയ്ത ഫോട്ടോയോ പിഡിഎഫോ ആവാം) , സാമ്പത്തികമായി ദുർബലമായ വിഭാഗത്തിന് കീഴിൽ അപേക്ഷിക്കുന്നവർക്ക് സർക്കാർ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ.
ഒന്നാം ക്ലാസിലേക്കുള്ള ആദ്യ മെറിറ്റ് ലിസ്റ്റ് ഇന്ന് പുറത്തിറങ്ങും. ആദ്യ മെറിറ്റ് ലിസ്റ്റിനു ശേഷവും സീറ്റുകൾ ലഭ്യമാണെങ്കിൽ, രണ്ടാമത്തെ മെറിറ്റ് ലിസ്റ്റ് ആഗസ്ത് 19 നും മൂന്നാമത്തേത് ആഗസ്ത് 23 നും പുറത്തിറക്കും. ആദ്യ മെറിറ്റ് പട്ടികയിൽ സ്ഥാനം ലഭിക്കാത്ത വിദ്യാർത്ഥികൾ മറ്റ് ലിസ്റ്റുകൾക്കായി കാത്തിരിക്കണം
നറുക്കെടുപ്പിലൂടെയാണ് മെറിറ്റ് ലിസ്റ്റ് പ്രഖ്യാപനം. നറുക്കെടുപ്പ് ഓൺലൈനായി സ്ട്രീം ചെയ്യും. . അപേക്ഷകർക്ക് ബന്ധപ്പെട്ട കേന്ദ്ര വിദ്യാലയങ്ങളുടെ യൂട്യൂബ് പേജ് പരിശോധിക്കാം. രാവിലെ 9:30 ന് ഇത് ഓൺലൈനിൽ സ്ട്രീം ചെയ്യും.
തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് മൂന്നു സെറ്റുകളായാണ് കേന്ദ്രീയവിദ്യാലയം പുറത്തിറക്കുക. ആദ്യ മെറിറ്റ് ലിസ്റ്റ് പുറത്തിറക്കിയതിനു ശേഷവും സീറ്റുകൾ ലഭ്യമാണെങ്കിൽ, രണ്ടാമത്തെ മെറിറ്റ് ലിസ്റ്റ് ആഗസ്ത് 19നും മൂന്നാമത്തേത് ആഗസ്ത് 23നും പുറത്തിറക്കാനാണ് കേന്ദ്രീയ വിദ്യാലയത്തിന്റെ തീരുമാനം.
ഒന്നാം ക്ലാസ് പ്രവേശനത്തിനായി തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് കേന്ദ്രീയവിദ്യാലയം ഇന്ന് പുറത്തിറക്കും.