KVS Admission 2020 at kvsangathan.nic.in, kvsonlineadmission.kvs.gov.in: കെവിഎസ് (കേന്ദ്രീയ വിദ്യാലയ) 2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. കെവിഎസ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ kvsangathan.nic.in, kvsonlineadmission.kvs.gov.in എന്നിവയില്‍ ജൂലൈ 20 വരെ അപേക്ഷിക്കാം. ഇന്ന് രാവിലെ പത്തു മണി മുതല്‍ ജൂലൈ 20 വൈകിട്ട് ഏഴു മണി വരെയാണ് റജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കുക.
കെവിഎസിന്റെ ആൻഡ്രോയിഡ് മൊബൈൽ അപ്ലിക്കേഷനിലും പ്രവേശന രജിസ്ട്രേഷൻ ഫോമും ലഭ്യമാണ്. കോവിഡ് -19 വ്യാപനം കണക്കിലെടുത്ത് കേന്ദ്രീയ വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കാതിരിക്കാനും സാമൂഹിക അകലം പാലിക്കാനും കെവിഎസ് മാതാപിതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, മാതാപിതാക്കൾ പ്രവേശന അപേക്ഷാ ഫോം സ്കാൻ ചെയ്ത് ബന്ധപ്പെട്ട കെവിക്ക് ഇമെയിൽ വഴി അയയ്ക്കെണ്ടാതാണ്.
രജിസ്റ്റർ ചെയ്ത സ്ഥാനാർത്ഥികളുടെ പ്രൊവിഷനല്‍ ലിസ്റ്റ്, വൈറ്റിംഗ് ലിസ്റ്റ് (ആദ്യ റൌണ്ട്) എന്നിവ ഓഗസ്റ്റ് 11 ന് കെവിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ റിലീസ് ചെയ്യും. ആദ്യ റൗണ്ട് പ്രവേശനത്തിനു ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കില്‍, ഓഗസ്റ്റ് 24 ന് രണ്ടാം പട്ടിക പുറത്തിറക്കും. രണ്ടാം കൗൺസിലിംഗിന് ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കില്‍ മൂന്നാമത്തെ പട്ടിക 2020 ഓഗസ്റ്റ് 26 ന് പുറത്തിറക്കും. കെവിഎസ് ക്ലാസ് 1 പ്രവേശനത്തിനുള്ള അവസാന സെലക്ഷൻ ലിസ്റ്റ് ഓഗസ്റ്റ് തീരുമാനമാകും.