scorecardresearch

കെ ടെറ്റ് പരീക്ഷ: ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു

ഉത്തരസൂചികകൾ സംബന്ധിച്ച പരീക്ഷാർഥികൾക്കുള്ള പരാതികൾ www.keralapareekshabhavan.in എന്ന വെബ്സൈറ്റിലെ മാതൃകാഫോറത്തിൽ സമർപ്പിക്കാം

ഉത്തരസൂചികകൾ സംബന്ധിച്ച പരീക്ഷാർഥികൾക്കുള്ള പരാതികൾ www.keralapareekshabhavan.in എന്ന വെബ്സൈറ്റിലെ മാതൃകാഫോറത്തിൽ സമർപ്പിക്കാം

author-image
Education Desk
New Update
K Tet, ie malayalam

തിരുവനന്തപുരം: നവംബർ 16, 24 തീയതികളിൽ നടന്ന കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷകളുടെ ഉത്തരസൂചികകൾ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകൾ സംബന്ധിച്ച പരീക്ഷാർഥികൾക്കുള്ള പരാതികൾ www.keralapareekshabhavan.in എന്ന വെബ്സൈറ്റിലെ മാതൃകാഫോറത്തിൽ സമർപ്പിക്കാം.

Advertisment

പരാതിക്ക് ആധാരമായ രേഖകൾ സഹിതം നിശ്ചിതമാതൃകയിലുള്ള അപേക്ഷകൾ ഡിസംബർ ഏഴിന് അഞ്ചുമണിക്ക് മുമ്പ് നേരിട്ടോ, തപാൽമാർഗമോ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

More Education News

വൈകി ലഭിക്കുന്നതും നിശ്ചിത മാതൃകയിൽ അല്ലാത്തതുമായ പരാതികൾ സ്വീകരിക്കില്ല. പരാതികൾ അയയ്ക്കുന്ന ഒരു ഫോർമാറ്റ്ഷീറ്റിൽ ഒരു കാറ്റഗറി, ഒരു പാർട്ട് എന്നിവയിലെ പരാതി മാത്രമേ ഉൾക്കൊളളിക്കാവൂ. വ്യത്യസ്ത കാറ്റഗറികൾക്കും, പാർട്ടുകൾക്കും പ്രത്യേകം ഫോർമാറ്റ്ഷീറ്റുകൾ ഉപയോഗിക്കണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: