കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും 2020-21 അധ്യയന വര്‍ഷത്തെ എംബിഎ പ്രവേശന പരീക്ഷ (കെ-മാറ്റ് കേരള) കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്(കുഫോസ്)ന്റെ ആഭിമുഖ്യത്തിലും പ്രവേശനമേല്‍നോട്ടസമിതിയുടെ നിയന്ത്രണത്തിലും ഡിസംബർ ഒന്നിന് നടക്കും. പരീക്ഷയ്ക്കുളള ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 16 മുതൽ സ്വീകരിച്ചു തുടങ്ങിയിരുന്നു. സെപ്റ്റംബർ 10 ന് വൈകീട്ട് 4 വരെയാണ് അപേക്ഷകൾ സമർപ്പിക്കുന്നതിനുളള സമയം.

അപേക്ഷകൾ kmatkerala.in എന്ന വൈബ്സൈറ്റിലൂടെ അയയ്ക്കാം. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പരീക്ഷാ ഫലം പ്രതീക്ഷിക്കുന്നവർക്കും കെ മാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന് 1000 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 750 രൂപയും ആണ് അപേക്ഷ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2335133.

കെ-മാറ്റ് കേരള, സി-മാറ്റ്, ക്യാറ്റ് എന്നീ പ്രവേശന പരീക്ഷകളില്‍ ഏതെങ്കിലും ഒന്നില്‍ അര്‍ഹത നേടുന്നവര്‍ക്ക് മാത്രമേ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും അതിനു കീഴിലുള്ള എംബിഎ കോളേജുകളിലും പ്രവേശനം ലഭിക്കുകയുളളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook