scorecardresearch
Latest News

വിക്‌ടേഴ്‌സിൽ പ്ലസ്‌വൺക്കാർക്ക് ലൈവ് ഫോൺ-ഇൻ; വെള്ളി, ഞായർ ദിവസങ്ങളിൽ

വെള്ളിയാഴ്ച പ്ലസ്‌ വൺ ലൈവ് ഫോൺ-ഇൻ ഉള്ളതിനാൽ മറ്റു ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും

വിക്‌ടേഴ്‌സിൽ പ്ലസ്‌വൺക്കാർക്ക് ലൈവ് ഫോൺ-ഇൻ; വെള്ളി, ഞായർ ദിവസങ്ങളിൽ

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌ വൺ കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ പരിപാടി വെള്ളിയും ഞായറും സംപ്രേഷണം ചെയ്യും. ശനി, തിങ്കൾ ദിവസങ്ങളിൽ കൈറ്റ് വിക്‌ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ ക്ലാസുകൾക്ക് പകരം പൊതുപരിപാടികളായിരിക്കും.

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ലൈവ് ഫോൺ-ഇൻ പരിപാടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നും വൈകുന്നേരം നാലിനും 6.30 നും യഥാക്രമം ഇക്കണോമിക്‌സ്, മാത്‌സ്, അക്കൗണ്ടൻസി ക്ലാസുകൾ സംപ്രേഷണം ചെയ്യും. ഞായറാഴ്ച രാവിലെ എട്ട് മണിക്കും 10.30നും ഉച്ചയ്ക്ക് ഒരു മണിക്കും, 3.30 നും വൈകുന്നേരം ആറിനും യഥാക്രമം കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, ബയോളജി, ഹിസ്റ്ററി, ഫിസിക്‌സ് ക്ലാസുകളുടെ ലൈവ് ഫോൺ-ഇൻ സംപ്രഷണമുണ്ടായിരിക്കും.

വെള്ളിയാഴ്ച പ്ലസ്‌ വൺ ലൈവ് ഫോൺ-ഇൻ ഉള്ളതിനാൽ മറ്റു ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. പ്ലസ്‌വൺ റിവിഷൻ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും firstbell.kite.kerala.gov.in ൽ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ അറിയിച്ചു. ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ട്രോൾഫ്രീ നമ്പർ: 18004259877.

Also read: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kite victers live phone in for plus one students on friday and sunday