കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിന് ‘ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍’ അംഗീകാരം

32.3 ലക്ഷം വരിക്കാരാണ് നിലവിൽ ചാനലിനുള്ളത്

Victers channel, Victers channel youtube channel, Victers channel youtube gold play button, വിക്ടേഴ്സ് ചാനൽ, Victers channel online class September 08, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2021

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ യുട്യൂബ് വരിക്കാരുള്ള കൈറ്റ് വിക്ടേഴ്സ് ചാനലിന് ‘ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍’ അംഗീകാരം ലഭിച്ചു. പത്തു ലക്ഷത്തില്‍ കൂടുതല്‍ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികത പരിശോധിച്ചാണ് യുട്യൂബ് ഈ അംഗീകാരം നല്‍കിവരുന്നത്. നിലവില്‍ ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ പ്രധാനമായും സംപ്രേഷണം ചെയ്ത് വരുന്ന കൈറ്റ് വിക്ടേഴ്സിന്റെ itsvicters യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരുണ്ട്. നേരത്തെ സില്‍വര്‍ ബട്ടണും കൈറ്റിന് ലഭിച്ചിട്ടുണ്ട്.

കൈറ്റ് വിക്ടേഴ്സിന് ലഭിച്ച ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ. കെ. മനോജ് കുമാര്‍, മീഡിയ കോര്‍ഡിനേറ്റര്‍ അരുണ്‍ജിത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Read more: Victers Channel Timetable September 08: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 08 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kite victers channel got youtube gold play button

Next Story
Victers Channel Timetable September 08: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 08 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express