Kite Victers channel First bell online classes Christmas vacation time table: പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുള്ളതിനാല്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകള്‍ക്കു ക്രിസ്മസ് അവധിക്കാലത്ത് പ്രത്യേക ക്രമീകരണം. പ്ലസ്ടുക്കാര്‍ക്ക് ഡിസംബര്‍ 18 മുതല്‍ 27 വരെ രണ്ടു ദിവസം (20, 24) മാത്രമേ ക്ലാസുണ്ടാവൂ.
പ്ലസ്വണ് കുട്ടികള്‍ക്കു 18 മുതല്‍ 23 വരെ കൂടുതല്‍ ക്ലാസുകളുണ്ടാവും. ശേഷിക്കുന്ന ക്ലാസുകള്‍ ജനുവരി നാലു മുതല്‍ സംപ്രേഷണം ചെയ്യും.
പത്താം ക്ലാസുകാര്‍ക്ക് 24 മുതല്‍ 27 വരെ ക്ലാസുണ്ടാവില്ല. ഇവര്‍ക്കു 18 മുതല്‍ ഒരു ക്ലാസ് അധികമായി (രാവിലെയും ഉച്ചയ്ക്കും ഒന്നര മണിക്കൂര്‍ വീതം) സംപ്രേഷണം ചെയ്യും.
ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള കുട്ടികള്‍ക്കു 18-നു ശേഷം ജനുവരി നാലിനു മാത്രമേ ക്ലാസ് ആരംഭിക്കൂ.
28 ന് ആരംഭിക്കുന്ന ആഴ്ചയില്‍ പ്ലസ് ടുവിനും പത്താം ക്ലാസിനും മാത്രമായി കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. സമയക്രമവും ക്ലാസുകളും തുടര്‍ച്ചയായി firstbell.kite.kerala.gov.inല്‍ ലഭ്യമാക്കും.
Also Read: Victers Channel Timetable December 16: വിക്ടേഴ്സ് ചാനൽ, ഡിസംബർ 16 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook