KGTE Printing Technology Course: കേരള സ്‌റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിൻറിംഗ് ടെക്‌നോളജി 2020-21 (പ്രീ-പ്രസ് ഓപറേഷൻ/പ്രസ് വർക്ക്/പോസ്റ്റ് പ്രസ് ഓപറേഷൻ ആൻറ് ഫിനിഷിംഗ്) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 30 വരെ നീട്ടി.

അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷാഫോറം പ്രോസ്‌പെക്ടസ് എന്നിവ 100 രൂപയ്ക്ക് നേരിട്ടും 125 രൂപ മണി ഓർഡറായി അയച്ചാൽ തപാലിലും ലഭിക്കും. വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സ്‌റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ആൻറ് ട്രെയിനിംഗ്, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം 24. വിശദവിവരങ്ങൾക്ക് 0471 2467728, 2474720 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. വെബ്‌സൈറ്റ്: www.captkerala.com.

Read more: Victers Channel Timetable July 17: വിക്ടേഴ്സ് ചാനൽ: ജൂലൈ 17 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook