തിരുവനന്തപുരം: നവംബർ ഏഴു മുതൽ ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ/എംഎസ്‌സി/എംകോം (വിദൂര വിദ്യാഭ്യാസം-2017 അഡ്മിഷൻ) നവംബർ/ഡിസംബർ 2019 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വിദ്യാർഥികൾക്ക് പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റിൽ സൂചിപ്പിച്ചിട്ടുളള പരീക്ഷാകേന്ദ്രങ്ങളിൽ തന്നെ വിദ്യാർഥികൾ പരീക്ഷ എഴുതേണ്ടതാണ്.

പരീക്ഷാഫീസ്

ബിടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് 2013 സ്കീം ആറാം സെമസ്റ്ററിന്റെയും, 2008 സ്കീം ഒന്നും മൂന്നും എട്ടും സെമസ്റ്ററിന്റെയും ഓൺലൈൻ രജിസ്ട്രേഷൻ 2019 നവംബർ നാലു മുതൽ ആരംഭിക്കും. പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബർ 11 വരെയും 150 രൂപ പിഴയോടു കൂടി നവംബർ 12 വരെയും 400 രൂപ പിഴയോടെ നവംബർ 15 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Read Also: ഏഴാം സെമസ്റ്റർ ബിടെക് ലാബ്/പ്രാക്ടിക്കൽ പരീക്ഷ

പരീക്ഷാഫലം

2019 ഏപ്രിൽ മാസത്തിൽ നടന്ന ഒന്നും മൂന്നും സെമസ്റ്റർ (ജനുവരി 2019 സെഷൻ) ബിടെക് പാർട്ട്ടൈം റീസ്ട്രക്ച്ചർഡ് (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2019 ജൂലൈ മാസത്തിൽ നടത്തിയ രണ്ടാം വർഷ എംഎച്ച്എ, മൂന്നാം വർഷ എംഎച്ച്എ സപ്ലിമെന്ററി (വിദൂര വിദ്യാഭ്യാസം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook