scorecardresearch

വിഎച്ച്എസ്ഇ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈ 25 മുതൽ; നാല് മുതൽ അപേക്ഷിക്കാം

വിദ്യാർത്ഥികൾക്ക് അപേക്ഷകൾ പിഴകൂടാതെ ജൂലൈ നാല് മുതൽ ഏഴ് വരെ സ്‌കൂളുകളിൽ സമർപ്പിക്കാം

വിഎച്ച്എസ്ഇ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈ 25 മുതൽ; നാല് മുതൽ അപേക്ഷിക്കാം

Kerala VHSE Say/Improvement Exam: ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിക്കും. 30 വരെയാണ് പരീക്ഷ. പരീക്ഷ എഴുതാനുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷകൾ പിഴകൂടാതെ ജൂലൈ നാല് മുതൽ ഏഴ് വരെ സ്‌കൂളുകളിൽ സമർപ്പിക്കാം. 600 രൂപയാണ് പരീക്ഷ ഫീസ്.

ഫീസുകൾ ”0202-01-102-93-VHSE Fees” എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടച്ച് അസൽ ചെലാൻ സഹിതംമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ സ്‌കൂളുകളിൽ തന്നെ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.

2022 മാർച്ചിൽ ആദ്യമായി രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത റഗുലർ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2022 മാർച്ചിൽ കമ്പാർട്ട്‌മെന്റൽ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഡി+ ഗ്രേഡോ അതിനുമുകളിലോ നേടാൻ സാധിക്കാത്ത എല്ലാ വിഷയങ്ങൾക്കും പരീക്ഷയ്ക്ക് അപക്ഷിക്കാം. ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം ഗ്രേഡ് മെച്ചപ്പെടുത്താനും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

Also Read: എസ് എസ് എല്‍ സി സേ പരീക്ഷ: പുതുക്കിയ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala vhse say improvement exam date how to apply

Best of Express