കേരള സര്‍വകലാശാല ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ 19 മുതല്‍

പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ മാത്രം ജൂണ്‍ 10 മുതല്‍ സര്‍വകലാശാല സ്റ്റുഡന്റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പരീക്ഷകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടതാണ്

kerala university, education, ie malayalam

തിരുവനന്തപുരം: സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 19 മുതലും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈ 1 മുതലും ആരംഭിക്കുന്നതാണ്. സര്‍വകലാശാല പരിധിക്കുളളിലും, ലക്ഷദ്വീപിലും വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ മറ്റ് 5 ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ മാത്രം ജൂണ്‍ 10 മുതല്‍ സര്‍വകലാശാല സ്റ്റുഡന്റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പരീക്ഷകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 9400332261 എന്ന നമ്പറില്‍ ബന്ധപ്പെടുക. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകുന്നതാണ്.

സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂലൈ 1 മുതല്‍

സര്‍വകലാശാല സിബിസിഎസ്/സിആര്‍ 2020, നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂലൈ 1 മുതല്‍ ആരംഭിക്കുന്നതാണ്. സര്‍വകലാശാല പരിധിക്കുളളിലും, ലക്ഷദ്വീപിലും വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ മറ്റ് 5 ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 10 മുതല്‍ സര്‍വകലാശാല സ്റ്റുഡന്റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 6238477701, 9446181173 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകുന്നതാണ്.

Read Also: എൽഎൽഎം ഓൺലൈൻ പ്രവേശന പരീക്ഷ; അപേക്ഷകൾ ക്ഷണിച്ചു

എല്‍എല്‍ബി പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍

ഇന്റഗ്രേറ്റഡ് എല്‍എല്‍ബി 2020 പത്താം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 22 മുതലും അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈ 1 മുതലും ആരംഭിക്കുന്നതായിരിക്കും. ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍എല്‍ബി 2020 പരീക്ഷകള്‍ ജൂണ്‍ 23 മുതലും ആരംഭിക്കുന്നതായിരിക്കും. പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റം ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ മാത്രം ജൂണ്‍ 10 മുതല്‍ സര്‍വകലാശാല സ്റ്റുഡന്റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് സജ്ജമാക്കിയിട്ടുളള പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 9495832324 എന്ന നമ്പറില്‍ ബന്ധപ്പെടുക. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകുന്നതാണ്.

കേരള സര്‍വകലാശാലയുടെ ചില പരീക്ഷകള്‍ക്ക് മാറ്റം

2020 ജൂണ്‍ 15, 16 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ എസ്ഡിഇ (വിദൂരവിദ്യാഭ്യാസ കേന്ദ്രം) ബിഎ/ബിഎസ്‌സി/ബികോം ഓപ്പണ്‍ കോഴ്‌സ് വിഷയങ്ങളുടെ പരീക്ഷകളില്‍ ഓപ്പണ്‍ കോഴ്‌സ് വിഷയമായ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് മാത്രം ജൂണ്‍ 16 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയും ബാക്കിയുളള എല്ലാ ഓപ്പണ്‍ കോഴ്‌സുകളും ജൂണ്‍ 17 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയും നടത്തുന്നതാണ്. മറ്റു പരീക്ഷകള്‍ക്കും പരീക്ഷാകേന്ദ്രങ്ങള്‍ക്കും മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ബി.എ – 9496258192, 9446546636, ബി.എസ്.സി – 9388877557, ബി.കോം – 9947027361, 0471 – 2386326 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

പ്രാക്ടിക്കല്‍

2020 ജൂണില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്.സി ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ വൊക്കേഷണല്‍ മൈക്രോബയോളജി പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 29 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്.സി (2017 അഡ്മിഷന്‍ റെഗുലര്‍, 2016, 2015 & 2014 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ജ്യോഗ്രഫി, ജിയോളജി, സുവോളജി, മൈക്രോബയോളജി, ബോട്ടണി, മാത്തമാറ്റിക്‌സ്, പോളിമര്‍ കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ബയോകെമിസ്ട്രി, ഫിസിക്‌സ്, ഹോം സയന്‍സ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കലും പ്രോജക്ട് വൈവ പരീക്ഷയും ജൂണ്‍ 29 മുതല്‍ അതതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. മാത്തമാറ്റിക്‌സിന്റെ പ്രോജക്ട് വൈവ ജൂലൈ 1 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. വിശദവിവരങ്ങള്‍ക്ക്: 9447341615, 9895891745 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala university master degree exam

Next Story
പുതിയ അധ്യയന വർഷത്തിൽ സിലബസും പഠന സമയവും വെട്ടികുറയ്ക്കും; പൊതു അഭിപ്രായം തേടി കേന്ദ്രം
The moderation of comments is automated and not cleared manually by malayalam.indianexpress.com