കേരള സര്‍വകലാശാല അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മേയ് 21 മുതല്‍

വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശം കണക്കിലെടുത്ത് ചില സബ്‌സെന്ററുകളും പരീക്ഷാ നടത്തിപ്പിനായി ക്രമീകരിക്കും

exam, ie malayalam
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മേയ് 21 മുതല്‍ ആരംഭിക്കും. സിബിസിഎസ്എസ് ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ മേയ് 21 മുതലും വിദൂര വിദ്യാഭ്യാസം (എസ്ഡിഇ) അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മേയ് 28 മുതലും പഞ്ചവത്സര എല്‍എല്‍ബി പത്താം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 8 മുതലും അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 16 മുതലും ത്രിവത്സര എല്‍എല്‍ബി ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 9 മുതലും ആരംഭിക്കും.

More Education News

വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശം കണക്കിലെടുത്ത് ചില സബ്‌സെന്ററുകളും പരീക്ഷാ നടത്തിപ്പിനായി ക്രമീകരിക്കും. കുട്ടികളുടെ സൗകര്യാര്‍ത്ഥം സബ്‌സെന്ററുകള്‍ ഓപ്റ്റ് ചെയ്യാനുളള അവസരവും ഒരുക്കുന്നതാണെന്ന് സര്‍വകലാശാല അറിയിച്ചു.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala university last term degree exam

Next Story
സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം തുടങ്ങിcbse, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com