തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ വിഭാഗം (2017-18 ബാച്ച്) മൂന്നാം സെമസ്റ്റർ (ബികോം-കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) ഒഴികെയുളള ഇന്റേണൽ മാർക്ക് എസ്ഡിഇ സ്റ്റുഡന്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികൾക്ക് അഞ്ചു ദിവസത്തിനകം അതാത് കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടുക.

ടൈംടേബിൾ

2019 നവംബറിൽ നടത്തുന്ന ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ (നാല് വർഷ ഇന്റഗ്രേറ്റഡ് കോഴ്സ്-2011 സ്കീം) മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ സപ്ലിമെന്ററി, 2019 നവംബർ 25 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2015 അഡ്മിഷൻ മുതൽ) എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Read Also: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

ഓൺലൈൻ രജിസ്ട്രേഷൻ

2019 ഡിസംബർ നാലിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംബിഎ (2014 ആൻഡ് 2018 സ്കീം-ഫുൾടൈം (യുഐഎം ഉൾപ്പെടെ/ട്രാവൽ ആൻഡ് ടൂറിസം/റെഗുലർ-ഈവനിങ്) പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫീസ്

എംഎ/എംകോം/എംഎസ്‌സി (ആനുവൽ സ്കീം) (പ്രീവിയസ് ആൻഡ് ഫൈനൽ) സപ്ലിമെന്ററി വിദൂര വിദ്യാഭ്യാസം) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴ കൂടാതെ നവംബർ 12 വരെയും 150 രൂപ പിഴയോടെ നവംബർ 16 വരെയും 400 രൂപ പിഴയോടെ നവംബർ 23 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook