തിരുവനന്തപുരം: കേരള സർവകലാശാല 2019 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 15വരെ അപേക്ഷിക്കാം. 2019 ഓഗസ്റ്റിൽ നടന്ന എട്ടാം സെമസ്റ്റർ ബിഡെസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

ജൂണിൽ നടത്തിയ എംഎസ്ഡബ്ല്യു (സോഷ്യൽ വർക്ക്) 2017-2019 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ/വാചാ പരീക്ഷ

നവംബർ 7, 8 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്‌സി ഫിസിക്സ് (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 ആൻഡ് 2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ നവംബർ 11, 12 തീയതികളിലും നവംബർ ഏഴിലെ ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷ നവംബർ 18 നും നടക്കും.

നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി ജൂലൈ 2019 ന്റെ (2008 ആൻഡ് 2013 സ്കീം സപ്ലിമെന്ററി, യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് റെഗുലർ ആൻഡ് സപ്ലിമെന്ററി) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ നവംബർ 8, 11, 12 തീയതികളിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്, കാര്യവട്ടം, ടികെഎം കോളേജ് ഓഫ് എൻജിനീയറിങ്, കൊല്ലം എന്നീ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

2019 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്‌സി കൗൺസിലിങ് സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കൽ/വാചാ പരീക്ഷ നവംബർ 11, 12 തീയതികളിൽ അതതു കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

2019 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്‌സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് പ്രോഗ്രാമിന്റെ എൻവയോൺമെന്റൽ സയൻസ്- EE 1443, വാട്ടർ മാനേജ്മെന്റ്- EE 1472 പ്രാക്ടിക്കൽ പരീക്ഷ നവംബർ 12, 13 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൽ വെബ്സൈറ്റിൽ.

പരീക്ഷാഫീസ്

2019 ഡിസംബർ 12 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 11 വരെയും 150 രൂപ പിഴയോടെ നവംബർ 14 വരെയും 400 രൂപ പിഴയോടെ നവംബർ 16 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൽ വെബ്സൈറ്റിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook