തിരുവനന്തപുരം: ജൂലൈ 2019 ൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ ഡിഗ്രി കോഴ്സിന്റെ നാലാം സെമസ്റ്റർ (2013 സ്കീമിനു മുൻപ്-2010 ആൻഡ് 2011 അഡ്മിഷൻ-മേഴ്സി ചാൻസ് ആൻഡ് 2012 അഡ്മിഷൻ-സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈൻ മുഖേന അപേക്ഷിക്കുവാനുളള അവസാന തീയതി നവംബർ 8.

2019 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്‌സി ബോട്ടണി, എംഎ മലയാളം പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കുളള അവസാന തീയതി നവംബർ 11. 2019 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി, എംഎ സംസ്കൃതം സ്പെഷ്യൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ, ജ്യോതിഷ) എംകോം എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫീസ്

ആറാം സെമസ്റ്റർ ബിടെക് ഡിഗ്രി (2013 സ്കീം) സപ്ലിമെന്ററി/സെക്ഷണൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ 2019 ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 31 മുതൽ തുടങ്ങി. പിഴ കൂടാതെ നവംബർ 12 വരെയും 150 രൂപ പിഴയോടെ നവംബർ 14 വരെയും 400 രൂപ പിഴയോടെ നവംബർ 16 വരെയും അപേക്ഷിക്കാം. സെക്ഷണൽ ഇംപ്രൂവ്മെന്റ് ചെയ്യുന്ന വിദ്യാർഥികൾ സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

അഭിമുഖ പരീക്ഷ

2019 സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ നടത്തിയ പാർട്ട് III ബിഎ സപ്ലിമെന്ററി (ആനുവൽ സ്കീം) ഇംഗ്ലീഷ് പരീക്ഷയുടെ അഭിമുഖ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർഥികൾക്ക് 2019 നവംബർ ഏഴിന് പാളയത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ രാവിലെ 10 മുതൽ വൈവ നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook