കോവിഡ്-19 ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിര്‍ത്തിവച്ച സര്‍വകലാശാല പരീക്ഷകള്‍ മേയ്‌ രണ്ടാം വാരം മുതല്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് ഏപ്രില്‍ 22 ന് വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷ മോണിറ്ററിങ് സമിതി തീരുമാനിച്ചു. പരീക്ഷകള്‍ പുനരാരംഭിക്കാന്‍ പര്യാപ്തമായ പരീക്ഷാ കലണ്ടറിന് സമിതി രൂപം നല്‍കിയിട്ടുണ്ട്.

Read Also: എംജി സർവകലാശാല പരീക്ഷകൾ മേയ് 18 മുതൽ പുനരാരംഭിക്കും

നിലവിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പൊതു ഗതാഗത സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്ന മുറയ്ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകള്‍ക്ക് അനുസൃതമായി മാത്രമേ പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുകയുള്ളൂ. മുഴുവന്‍ പരീക്ഷകളും കഴിഞ്ഞയുടന്‍തന്നെ സമയബന്ധിതമായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്കും കമ്മിറ്റി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമായിരിക്കും പരീക്ഷകള്‍ നടത്തുകയെന്നും സര്‍വകലാശാല അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook