തിരുവനന്തപുരം: 2019 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഹിന്ദി, ഇക്കണോമിക്സ് (റെഗുലർ), ഇക്കണോമിക്സ് (2013 സ്കീം, മേഴ്സി ചാൻസ്), എംഎസ്‌സി ഫിസിക്സ്, പോളിമർ കെമിസ്ട്രി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കുളള അവസാന തീയതി നവംബർ 8 ആണ്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

2018 നവംബർ മാസം നടന്ന നാലാം സെമസ്റ്റർ ബിബിഎ (2013 ന് മുൻപുളള അഡ്മിഷൻ) 2010, 2011 അഡ്മിഷൻ മേഴ്സി ചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാഫലംം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം/സ്ക്രൂട്ടിനി എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി നവംബർ 7. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

2019 സെപ്റ്റംബർ മാസത്തിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്‌സി ബയോകെമിസ്ട്രി, മാത്തമാറ്റിക്സ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കുളള അവസാന തീയതി നവംബർ 11 ആണ്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

2019 നവംബർ 11 ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എംഎഡ് (2018 സ്കീം-റെഗുലർ ആൻഡ് സപ്ലിമെന്ററി, 2015 സ്കീം-സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി എക്സാമിനേഷൻ ജൂലൈ 2019 ന്റെ (2008-2013 സ്കീം) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്രാഞ്ചിന്റെ ഇലക്ട്രിക്കൽ മെഷീൻസ് ലാബ്, ഇലക്ട്രോണിക് സർക്യൂട്ട്സ് ലാബ്, ഡിജിറ്റൽ സർക്യൂട്ട്സ് ലാബ് എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 5, 7, 8 തീയതികളിലായി ടികെഎം കോളേജ് ഓഫ് എൻജിനീയറിങ് കൊല്ലം, കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook