Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ ബിഎ കോഴ്‌സ്: പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം

വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

kerala university, university news, ie malayalam

തിരുവനന്തപുരം: ജൂണ്‍ 8 ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ ബിഎ കോഴ്‌സ് അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജൂണ്‍ 8 ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ബി.എ കോഴ്‌സ് അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഗവ.കോളേജ്, ആറ്റിങ്ങല്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ജോണ്‍ കോക്‌സ് മെമ്മോറിയല്‍ കോളേജ്, കുമാരപുരത്ത് പരീക്ഷ എഴുതേണ്ടതാണ്. മറ്റു പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.

Read Also: എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ

2020 ജൂണ്‍ 8 ന് ആരംഭിക്കുന്ന (വിദൂരവിദ്യാഭ്യാസ കേന്ദ്രം) ബി.എ ബിരുദ അഞ്ചും ആറും സെമസ്റ്റര്‍ (2017 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം, എം.ജി കോളേജ്, തിരുവനന്തപുരം, എസ്.എന്‍.കോളേജ്, വര്‍ക്കല എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തും ഗവ.കോളേജ്, നെടുമങ്ങാട്, ഗവ.ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം, ക്രിസ്റ്റ്യന്‍ കോളേജ്, കാട്ടാക്കട, വി.ടി.എം.എന്‍.എസ്.എസ് കോളേജ്, ധനുവച്ചപുരം, ഗവ.കോളേജ്, ആറ്റിങ്ങല്‍ എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ജോണ്‍ കോക്‌സ് മെമ്മോറിയല്‍ കോളേജ്, കണ്ണമ്മൂലയിലും ടി.കെ.എം.കോളേജ്, കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കര്‍മലറാണി ട്രെയിനിംഗ് കോളേജ്, കൊല്ലത്തും സെന്റ്.ജോണ്‍സ് കോളേജ്, അഞ്ചല്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ യു.ഐ.എം.പുനലൂരും എസ്.ജി കോളേജ്, കൊട്ടാരക്കര പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കെ.യു.സി.റ്റി.ഇ.ഗവ.എച്ച്.എസ് കുളക്കട, കൊല്ലത്തും എസ്.എന്‍ കോളേജ്, കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കെ.യു.സി.റ്റി.ഇ.ഗവ.എച്ച്.എസ്. ഫോര്‍ ബോയ്‌സ്, തേവള്ളി, കൊല്ലത്തും എം.എസ്.എം കോളേജ്, കായംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കെ.യു.സി.റ്റി.ഇ.ഗവ.എച്ച്.എസ് ഫോര്‍ ബോയ്‌സ്, കായംകുളത്തും എസ്.ഡി കോളേജ്, ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ശ്രീബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാറ്റൂര്‍, നൂറനാടും എസ്.ഡി.ഇ പാളയം/കാര്യവട്ടം കാമ്പസ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കെ.യു.സി.റ്റി.ഇ കുമാരപുരത്തും പരീക്ഷ എഴുതേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala university distance education ba course exam

Next Story
എസ്എസ്എൽസി പരീക്ഷാഫലം ജൂലെെ ആദ്യവാരത്തിൽsslc result 2019 date, എസ്എസ്എൽസി ഫലം 2019, kseeb results, 10th result date, karnataka results 2019, kseeb.kar.ac.in, karresults.nic.in, sslc 2019 result date, karnataka results 2019, education news, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com