കേരള സര്‍വകലാശാല ഡിസംബര്‍ 16-ാം തീയതി നടത്തിയ എംസിഎ കോഴ്‌സിന്റെ അഞ്ചാം സെമസ്റ്ററിലെ 15.503 ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഫോര്‍ മൊബൈല്‍ ഡിവൈസസ് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്താന്‍ സര്‍വകലാശാല തീരുമാനിച്ചു. പുനഃപരീക്ഷ ജനുവരി 16 ന് അതത് കോളേജുകളില്‍ വച്ച് 9.30 മുതല്‍ 12.30 വരെ നടത്തും. 2018 ലെ ചോദ്യപേപ്പറിന്റെ തനിയാവര്‍ത്തനമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

KTET 2019 Result: കെ-ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതുകൊണ്ട് പരീക്ഷ നടക്കുന്നതിന് മുന്‍പ് അവ പരിശോധിക്കാന്‍ സര്‍വകലാശാല ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. സര്‍വകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ചോദ്യകര്‍ത്താവിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ആവര്‍ത്തനത്തിന് വഴിയൊരുക്കിയതെന്ന് കണ്ടെത്തി. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ ഗുരുതര വീഴ്ചവരുത്തിയ ചോദ്യകര്‍ത്താവിനെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വാകരിക്കാനും സര്‍വകലാശാല തീരുമാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook