ബിടെക് ലാബ്/പ്രാക്ടിക്കൽ പരീക്ഷ

ഏഴാം സെമസ്റ്റർ ബിടെക് (2008 സ്കീം) ജൂലൈ 2019 (സപ്ലിമെന്ററി/പാർട്ട്ടൈം) മെക്കാനിക്കൽ എൻജിനീയറിങ്, ഓട്ടോമൊബൈൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ബ്രാഞ്ചുകളുടെ ലാബ്/പ്രാക്ടിക്കൽ പരീക്ഷ നവംബർ അഞ്ചു മുതൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

2019 നവംബർ 22 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

രണ്ടാം സെമസ്റ്റർ എംഎ/എംഎസ്‌സി/എംകോം/എംപിഎ മേഴ്സി ചാൻസ് (പഴയ സ്കീം) പരീക്ഷകൾ നവംബർ 11 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2019 ജൂണിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎൽഐഎസ്ഡി ഡിഗ്രി പരീക്ഷകളുടെ (സിഎസ്എസ്, എസ്ഡിഇ 2017 അഡ്മിഷൻ) ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 11 വരെ അപേക്ഷിക്കാം.

അപേക്ഷ ക്ഷണിച്ചു

കേരള യൂണിവേഴ്സിറ്റിയുടെ തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സായ Certificate in Computerised Accounting ന് അപേക്ഷ ക്ഷണിച്ചു. ചേരാനാഗ്രഹിക്കുന്നവർ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലെ CACEE ഓഫീസുമായി ബന്ധപ്പെടുക. കോഴ്സിന്റെ കാലാവധി 4 മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. അപേക്ഷ സമർപ്പിക്കുവാനുളള അവസാന തീയതി നവംബർ 15. ഫോൺ: 8129418236, 9495476495.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook