പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിിഎ/ബിപിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യു/ബി വോക് പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. ഒക്ടോബർ 31 വരെ പിഴ കൂടാതെയും നവംബർ മൂന്നുവരെ 150 രൂപ പിഴയോടെയും നവംബർ അഞ്ചുവരെ 400 രൂപ പിഴയോടെയും ഫീസ് അടയ്ക്കാം. സെമസ്റ്റർ പരീക്ഷ നവംബർ 13 ന് തുടങ്ങും. വിശദവിവരങ്ങൾക്കായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
പരീക്ഷാഫലം
2019 ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ നടന്ന ഫൈവ് ഇയർ എംബിഎ (ഇന്റഗ്രേറ്റഡ്) ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകളുടെ (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്കായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
പ്രാക്ടിക്കൽ
2019 ഓഗസ്റ്റ് മാസം നടത്തിയ അവസാന വർഷ ബിഡിഎസ് പാർട്ട് II (സപ്ലിമെന്ററി-2008 സ്കീം), പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 2019 നവംബർ 15 മുതൽ തിരുവനന്തപുരം ഗവ.ഡെന്റൽ കോളേജിലെ അതാതു ഡിപ്പാർട്ടുമെന്റുകളിൽ നടക്കും. വിശദവിവരങ്ങൾക്കായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.