പരീക്ഷാഫലം

2019 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്‌സി ബോട്ടണി ആൻഡ് ബയോടെക്നോളജി (2013 അഡ്മിഷനു മുൻപ്) (2012 അഡ്മിഷൻ സപ്ലിമെന്ററി, 2010 ആൻഡ് 2011 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി

നാലാം സെമസ്റ്റർ എംബിഎ ഓഗസ്റ്റ് 2019 പരീക്ഷയുടെ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിനുളള തീയതി നവംംബർ 11 ലേക്ക് നീട്ടി.

വാചാ പരീക്ഷ

2019 ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷകളുടെ വാചാ പരീക്ഷ നവംബർ 19 ന് രാവിലെ 9.30 മുതൽ സർവകലാശാല സമുച്ചയത്തിൽ വച്ച് നടത്തും.

Read More Education News

ലാബ്/പ്രാക്ടിക്കൽ

ഏഴാം സെമസ്റ്റർ-2008 സ്കീം- ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിലെ ലാബ്/പ്രാക്ടിക്കൽ നവംബർ ഏഴു മുതൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

2019 ഡിസംബർ നാലിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ (ഐഡി) റെഗുലർ, ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി പരീക്ഷയുടെയും, 10 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ (ഐഡി) റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയുടെയും വിശദമായ ടൈംടേബിൾ ലഭ്യമാണ്.

ഇന്റേണൽ മാർക്ക്

എംബിഎ (വിദൂര വിദ്യാഭ്യാസം-2018 ബാച്ച്) ഒന്നാം സെമസ്റ്റർ ഇന്റേണൽ മാർക്ക് പ്രസിദ്ധീകരിച്ചു. പരാതിയുളളവർ അഞ്ച് ദിവസത്തിനകം കോ-ഓർഡിനേറ്ററെ അറിയിക്കണം. അതിനുശേഷം ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook