scorecardresearch

എസ് എസ് എല്‍ സി സേ പരീക്ഷ: പുതുക്കിയ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

41 വിദ്യാഭ്യാസ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ജൂലൈ 11 മുതല്‍ 18 വരെയാണു സേ പരീക്ഷകള്‍ നടക്കുക

41 വിദ്യാഭ്യാസ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ജൂലൈ 11 മുതല്‍ 18 വരെയാണു സേ പരീക്ഷകള്‍ നടക്കുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala SSLC SAY exams 2022, SSLC SAY exam date, time, sslcexam.kerala.gov.in

Kerala SSLC SAY exams 2022 time table: തിരുവനന്തപുരം: ജൂലൈയില്‍ നടക്കുന്ന എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി 'സേ' പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. http://sslcexam.kerala.gov.in, http://thslcexam.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.

Advertisment

41 വിദ്യാഭ്യാസ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ജൂലൈ 11 മുതല്‍ 18 വരെയാണു സേ പരീക്ഷകള്‍ നടക്കുക. വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ സെന്ററില്‍ തന്നെ അപേക്ഷ നല്‍കിയാല്‍ മതി. ബുധനാഴ്ചയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

മാര്‍ച്ചിലെ എസ് എസ് എല്‍ സി ഫലത്തിന്റെ കമ്പ്യൂട്ടര്‍ പ്രിന്റ് സഹിതം നേരത്തെ പരീക്ഷയെഴുതിയ സെന്ററിലെ പ്രഥമാധ്യാപകനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പരീക്ഷാ ഫീസ് പണമായി നല്‍കണം. ഒരു വിഷയത്തിനു 100 രൂപ നിരക്കിലാണു ഫീസ്. സേ പരീക്ഷയ്ക്കു പുനര്‍മൂല്യ നിര്‍ണയ സംവിധാനമുണ്ടാവില്ല.

ഉപരിപഠനത്തിനു യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കു പരമാവധി മൂന്നു വിഷയങ്ങള്‍ക്കു വരെയാണു സേ പരീക്ഷ എഴുതാവുന്നത്. ഡി പ്ലസ് ഗ്രേഡെങ്കിലും ലഭിക്കാത്ത റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാം. പരമാവധി മൂന്നു പേപ്പറുകള്‍ക്കു പ്രത്യേക സാഹചര്യത്തില്‍ ഹാജരാവാന്‍ കഴിയാതിരുന്നവര്‍ക്കും അപേക്ഷിക്കാം.

Advertisment

Also Read: പത്താംക്ലാസ് കഴിഞ്ഞു; പഠിക്കാൻ പ്ലസ് ടു മാത്രമല്ല, വേറെയുമുണ്ട് കോഴ്സുകൾ

കോവിഡ്, അപകടം, ഗുരുതരമായ രോഗം, പിതാവ്/ മാതാവ്/ സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷ എഴുതുവാനോ പൂര്‍ത്തിയാക്കുവാനോ കഴിയാത്തവര്‍ക്കു മൂന്നില്‍ കൂടുതല്‍ പേപ്പറുകള്‍ എഴുതാം. ഇതിനായി വില്ലേജ് ഓഫീസര്‍ / സര്‍ക്കാര്‍ ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിലെ ചീഫ്
സൂപ്രണ്ട് രേഖകള്‍ പരിശോധിച്ച് പരീക്ഷാര്‍ത്ഥിയെ മൂന്നില്‍ കൂടുതല്‍ പേപ്പറുകള്‍ക്കു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യിക്കണം.

ഇത്തവണ 99.26 ശതമാനമാണ് എസ് എസ് എല്‍ സി വിജയശതമാനം. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യൂ ജില്ല. 99.76 ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യൂ ജില്ല വയനാടാണ് 98.07. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറം (3024). മലപ്പുറം ജില്ലയിലെ പി കെ എം എം എച്ച് എസ് എസ് എടരിക്കോടാണ് കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍.

എസ് എസ് എല്‍ സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്.

കേരളത്തിലെ 943 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ.

മലയാളം മീഡിയത്തില്‍ 1,91, 787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികലും കന്നഡ മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളുമാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണുണ്ടായിരുന്നത്.

Sslc Exam Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: