scorecardresearch

Kerala SSLC Results 2023 Highlights: എസ്എസ്എൽസി പരീക്ഷാ ഫലം: വിജയശതമാനം കൂടി, ഏറ്റവും കൂടുതൽ വിജയം കണ്ണൂരിൽ

Kerala SSLC Examination Result 2023 at results.kite.kerala.gov.in Highlights: സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും

SSLC, sslc result, ie malayalam
എസ്എസ്എൽസി ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നു

Kerala SSLC 10th Board  Result 2023  Highlights: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ 99.70 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തെക്കാൾ വിജയശതമാനം കൂടി. വിജയശതമാനത്തിൽ 0.44 ശതമാനം വർധനവ്. കഴിഞ്ഞ വർഷത്തെ വിജയശതമാനം 99.26% ആണ്.

ഏറ്റവും കൂടുതൽ വിജയം നേടിയ കണ്ണൂർ ജില്ലയിലാണ്, 99.94%. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്, 98.41%. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. 4856 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു. ഉപരി പഠനത്തിന് 4,17, 864 കുട്ടികൾ യോഗ്യത നേടി.

പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ നൂറുമേനി വിജയം. മലപ്പുറം എടരിക്കോട് സ്കൂളിൽ 100 ശതമാനം ജയം. ഇവിടെ പരീക്ഷ എഴുതിയ 1876 പേരും വിജയിച്ചു.

ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള അപേക്ഷകള്‍ മേയ് 20 മുതല്‍ 24 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ്. സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും. പ്ലസ് വൺ ക്ലാസുകൾ ജൂലൈ മുതൽ ആരംഭിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 3 വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്.

സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ നൽകി തുടങ്ങും. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ കിട്ടും.

ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്.

എയ്ഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളും അൺ എയ്ഡഡ് സ്‌കൂളുകളിൽ ആകെ 27,092 കുട്ടികളും പരീക്ഷ എഴുതി. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇത്തവണ പരീക്ഷ എഴുതി.

ഫലം പ്രഖ്യാപിച്ചാല്‍ keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. സഫലം എന്ന മൊബൈൽ ആപ്പ് വഴിയും ഫലം അറിയാം.

Live Updates
15:56 (IST) 19 May 2023
100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ വർധനവ്

100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയ വിദ്യാലയങ്ങളുടെ ആകെ എണ്ണം 2581. കഴിഞ്ഞ വർഷം ഇത് 2134 ആയിരുന്നു.

15:55 (IST) 19 May 2023
മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടിയ സ്‌കൂളുകളുടെ എണ്ണം
  • സർക്കാർ സ്കൂളുകൾ -951
  • എയ്ഡഡ് സ്കൂളുകൾ- 1191
  • അൺ എയ്ഡഡ് സ്കൂളുകൾ- 439
  • 15:52 (IST) 19 May 2023
    റ്റി.എച്ച്. എസ്.എല്‍.സി. (എച്ച്.ഐ)
  • ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം- 2
  • പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 13
  • ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവരുടെ എണ്ണം- 13
  • വിജയശതമാനം- 100
  • ഫുള്‍ എ+ കിട്ടിയ വിദ്യാര്‍ത്ഥികൾ ഇല്ല
  • 15:50 (IST) 19 May 2023
    എസ്.എസ്.എല്‍.സി. (എച്ച്.ഐ.)
  • ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം- 29
  • പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 227
  • ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവരുടെ എണ്ണം- 226
  • വിജയശതമാനം- 99.55
  • ഫുള്‍ എ+ കിട്ടിയ വിദ്യാര്‍ത്ഥി കളുടെ എണ്ണം- 37
  • 15:49 (IST) 19 May 2023
    റ്റി.എച്ച് എസ്എസ്എൽസി പരീക്ഷ
  • ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം- 47
  • പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണം- 2,914
  • ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവർ- 2,913
  • വിജയശതമാനം- 99.9
  • ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളുടെ എണ്ണം- 288
  • 15:47 (IST) 19 May 2023
    കുറവ് കുട്ടികൾ പരീക്ഷയെഴുതിയ സെന്റർ

    എച്ച്.എം എച്ച്എസ്എസ്, രണ്ടാർക്കര, എറണാകുളം (ഒരു വിദ്യാർത്ഥി). വിദ്യാർത്ഥി ജയിച്ചിട്ടുണ്ട്.

    15:47 (IST) 19 May 2023
    കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ സെന്റർ

    പി.കെ. എം.എം. എച്ച്എസ്എസ് എടരിക്കോട്, മലപ്പുറം. 1,876 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 100 ശതമാനം വിജയം

    15:44 (IST) 19 May 2023
    ലക്ഷദ്വീപ് സെന്ററുകളുടെ പരീക്ഷാഫലം

    ലക്ഷദ്വീപിൽ ആകെ 8 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷ എഴുതിയ 289 വിദ്യാർത്ഥികളിൽ 283 പേർ ഉന്നതി വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 97.92 വിജയശതമാനം. 4 ലക്ഷദ്വീപ് സെന്ററുകൾ 100 ശതമാനം വിജയം നേടി.

    15:44 (IST) 19 May 2023
    ഗൾഫ് സെന്ററുകളുടെ പരീക്ഷാ ഫലം

    ഗൾഫ് സെന്ററിൽ ആകെ 8 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. 518 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 504 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 97.3. നാലു ഗൾഫ് സെന്ററുകൾ 100 ശതമാനം വിജയം നേടി.

    15:38 (IST) 19 May 2023
    എസ്എസ്എൽസി പ്രൈവറ്റ് വിജയശതമാനം 66.67

    പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എണ്ണം 150

    ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവർ 100

    15:34 (IST) 19 May 2023
    പരീക്ഷാ ഫലം വൈകീട്ട് നാലു മണി മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിൽ

    ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞ് വൈകീട്ട് നാലു മണി മുതൽ പരീക്ഷാ ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽനിന്നും വിദ്യാർത്ഥികൾക്ക് ലഭ്യമാകും.

    15:30 (IST) 19 May 2023
    സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ

    സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ നൽകി തുടങ്ങും. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ കിട്ടും

    15:26 (IST) 19 May 2023
    സേ പരീക്ഷ ജൂൺ 7 മുതൽ

    സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും. പ്ലസ് വൺ ക്ലാസുകൾ ജൂലൈ മുതൽ ആരംഭിക്കും

    15:23 (IST) 19 May 2023
    എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

    എസ്എസ്എൽസി പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു

    15:19 (IST) 19 May 2023
    നൂറ് മേനി നേടിയ സ്കൂളുകളുടെ എണ്ണം കൂടി

    നൂറ് ശതമാനം ജയം നേടിയ സ്കൂളുകളുടെ എണ്ണം കൂടി. 2581 സ്കൂളുകളാണ് നൂറ് മേനി നേടിയത്

    15:16 (IST) 19 May 2023
    പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ നൂറു ശതമാനം വിജയം

    പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ നൂറുമേനി വിജയം. മലപ്പുറം എടരിക്കോട് സ്കൂളിൽ 100 ശതമാനം ജംയ. ഇവിടെ പരീക്ഷ എഴുതിയ 1876 പേരും വിജയിച്ചു.

    15:12 (IST) 19 May 2023
    68,604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

    എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 68,604. കഴിഞ്ഞ വർഷത്തെ എണ്ണം 44,363 ആണ്. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. 4856 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു.

    15:11 (IST) 19 May 2023
    ഏറ്റവും കൂടുതൽ വിജയം കണ്ണൂർ ജില്ലയിൽ, കുറവ് വയനാട്

    ഏറ്റവും കൂടുതൽ വിജയം നേടിയ കണ്ണൂർ ജില്ലയിലാണ്, 99.94%. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്, 98.41%

    15:08 (IST) 19 May 2023
    ഇത്തവണ 99.7 ആണ് വിജയശതമാനം

    ഇത്തവണ 99.7 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തെക്കാൾ വിജയശതമാനം കൂടി. വിജയശതമാനത്തിൽ 0.44 ശതമാനം വർധനവ്

    15:08 (IST) 19 May 2023
    എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

    എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്

    15:02 (IST) 19 May 2023
    എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നു

    എസ്എസ്എൽസി ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നു

    14:56 (IST) 19 May 2023
    എസ്എസ്എൽസി പരീക്ഷാ ഫലം അൽപസമയത്തിനകം പ്രഖ്യാപിക്കും

    എസ്എസ്എൽസി പരീക്ഷാ ഫലം അൽപസമയത്തിനകം പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

    14:44 (IST) 19 May 2023
    ഉന്നത പഠനത്തിനുള്ള യോഗ്യത ആർക്കൊക്കെ ലഭിക്കും? എസ്എസ്എൽസി ഗ്രേഡ്, മാർക്ക് എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം

    ഗ്രേഡ് അടിസ്ഥാനത്തിലാണ് ഇപ്പോൾ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിക്കുന്നത്. കുറഞ്ഞത് എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് നേടിയാൽ മാത്രമേ വിദ്യാർത്ഥിക്ക് പാസാകാൻ കഴിയൂ. ഡി പ്ലസിൽ താഴെ ഗ്രേഡ് ലഭിക്കുന്നവർക്ക് ഉപരിപഠനത്തിന് അർഹതയുണ്ടാവില്ല. Read More

    14:26 (IST) 19 May 2023
    കൈ​റ്റി​ന്റെ പോ​ര്‍ട്ട​ൽ

    എ​സ്എ​സ്​എ​ല്‍​സി ഫ​ല​മ​റി​യാ​ന്‍ www. results.kite.kerala.gov.in എ​ന്ന പ്ര​ത്യേ​ക ക്ലൗ​ഡ​ധി​ഷ്ഠി​ത പോ​ർ​ട്ട​ലി​ന് പു​റ​മെ, ‘സ​ഫ​ലം 2023’മൊ​ബൈ​ല്‍ ആ​പ്പും കേ​ര​ള ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി ഫോ​ര്‍ എ​ജു​ക്കേ​ഷ​ന്‍ (കൈ​റ്റ്) സ​ജ്ജ​മാ​ക്കിയിട്ടുണ്ട്. വ്യ​ക്തി​ഗ​ത റി​സ​ൽ​ട്ടി​നു പു​റ​മെ, സ്കൂ​ള്‍ – വി​ദ്യാ​ഭ്യാ​സ ജി​ല്ല – റ​വ​ന്യൂ​ജി​ല്ല ത​ല​ങ്ങ​ളി​ലു​ള്ള റി​സ​ൽ​ട്ട്​ അ​വ​ലോ​ക​നം, വി​ഷ​യാ​ധി​ഷ്ഠി​ത അ​വ​ലോ​ക​ന​ങ്ങ​ള്‍, വി​വി​ധ റി​പ്പോ​ര്‍ട്ടു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ള്‍ക്കൊ​ള്ളു​ന്ന പൂ​ര്‍ണ​മാ​യ വി​ശ​ക​ല​നം പോ​ര്‍ട്ട​ലി​ലും മൊ​ബൈ​ല്‍ ആ​പ്പി​ലും ‘റി​സ​ൽ​ട്ട്​ അ​നാ​ലി​സി​സ്’​എ​ന്ന ലി​ങ്ക് വ​ഴി ലോ​ഗി​ന്‍ ചെ​യ്യാ​തെ​ത​ന്നെ ല​ഭി​ക്കും.

    14:11 (IST) 19 May 2023
    ഫലം മൊബൈൽ ആപ്പ് വഴി എങ്ങനെ അറിയാം?
  • ഗൂ​ഗിൾ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന്​ ‘Saphalam 2023’ ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യുക
  • രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
  • അടുത്ത വിൻഡോയിൽ ഫലം കാണാൻ സാധിക്കും.
  • 14:09 (IST) 19 May 2023
    എസ്എസ്എല്‍സി പരീക്ഷാ ഫലം എങ്ങനെ അറിയാം?
  • ഫലം പ്രഖ്യാപിച്ചാല്‍ keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം
  • വെബ്സൈറ്റുകളിലെ ഹോം പേജിലെ SSLC Result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • പുതിയൊരു ലോഗിന്‍ വിന്‍ഡോ സ്‌ക്രീനില്‍ തെളിഞ്ഞ് വരും. രജിസ്‌ട്രേഷന്‍ നമ്പറും, ജനന തിയതിയും നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക.
  • പരീക്ഷാ ഫലം കാണാന്‍ സാധിക്കും. അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
  • 13:35 (IST) 19 May 2023
    എസ്എസ്എൽസി പരീക്ഷാഫലം: ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തും

    രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നതാണ് ഇത്തവണത്തെ റിസൾട്ടിന്റെ പ്രത്യേകത

    12:38 (IST) 19 May 2023
    ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രിൽ 3 മുതൽ 26 വരെ തീയതികളിലായി പൂർത്തിയാക്കി

    ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാംപുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിച്ചു. മൂല്യനിർണയ ക്യാംപുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിച്ചിരുന്നു.

    12:00 (IST) 19 May 2023
    പരീക്ഷ തുടങ്ങിയത് മാർച്ച് ഒൻപതിന്

    മാർച്ച്‌ 9ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷ മാർച്ച് 29നാണ് അവസാനിച്ചത്. സർക്കാർ മേഖലയിൽ 1170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്.

    11:35 (IST) 19 May 2023
    പരീക്ഷ എഴുതിയത് 4,19,128 വിദ്യാർഥികൾ

    കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്. ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്.

    11:33 (IST) 19 May 2023
    എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

    എസ്എസ്എൽസി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മേയ്‌ 20 ന് എന്നായിരുന്നു നിശ്ചയിച്ചത്

    Web Title: Kerala sslc results 2023 live updates