Latest News

Kerala SSLC Result 2021 online Kerala 10th Result at keralaresults.nic.in: എസ്എസ്എൽസി ഗ്രേസ് മാർക്കിൽ തീരുമാനമായില്ല

ടാബുലേഷൻ കഴിഞ്ഞാൽ പരീക്ഷാബോർഡ് കൂടി ഫലപ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കും

Kerala SSLC Result 2021, Kerala 10th Result, Kerala 10th Result date, keralaresults.nic.in, keralaresults.nic.in sslc, Kerala SSLC result 2021 date, Kerala SSLC board result, Kerala SSLC result school wise, Kerala SSLC websire, Kerala SSLC site, Kerala SSLC result website, Kerala SSLC result 2021 website link, Kerala SSLC board official website, Kerala SSLC result 2021 website school wise, Kerala Examination Results 2021, sslc result 2021 kerala school wise, kerala pareeksha bhavan sslc result

Kerala SSLC Result 2021 online Kerala 10th Result at keralaresults.nic.in: തിരുവനന്തപുരം: എസ്എസ്എൽസി മൂല്യനിർണയം അവസാനിച്ചു. ജൂൺ ഏഴിനാണ് മൂല്യ നിർണയം തുടങ്ങിയത്. സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലായി പന്ത്രണ്ടായിരത്തോളം അധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുത്തത്. ടാബുലേഷൻ തിങ്കളാഴ്ച തുടങ്ങിയേക്കും. കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചായിരിക്കും ടാബുലേഷൻ നടത്തുക. അതിനാൽ തന്നെ മുൻവർഷങ്ങളേക്കാൾ കൂടുതൽ സമയം എടുക്കാനുള്ള സാധ്യതയുണ്ട്.

ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക് നൽകുന്ന ഗ്രേസ് മാർക്ക് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. അക്കാദമിക് രംഗത്ത് പാഠ്യവിഷയ ഇതര പ്രകടനങ്ങളെ അടിസ്ഥാനമാക്കി നൽകുന്നതാണ് ഗ്രേസ് മാർക്ക്. കലോത്സവം, ശാസ്ത്രമേള, ഗണിതമേള തുടങ്ങിയവയിലെ പ്രകടനം എൻഎസ്എസ്, എൻസിസി സ്റ്റുഡൻസ് പൊലീസ് പ്രവർത്തനം ഒക്കെ ഗ്രേസ് മാർക്കിന് അടിസ്ഥാനമാകും.

Read More

മുൻവർഷം ഏതെങ്കിലും മേഖലയിൽ മികവ് കാണിച്ചിട്ടുണ്ടെങ്കിൽ അതിനെ അടിസ്ഥാനമാക്കി ഗ്രേസ് മാർക്ക് നൽകാമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത്തവണ പരീക്ഷ ചോയ്സ് അടിസ്ഥാനത്തിൽ നടത്തിയതിനാൽ നടത്താത്ത പരിപാടികളുടെ പേരിലുള്ള ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന അഭിപ്രായവും ഉയർന്നു. ഇതോടെ ഈ വിഷയത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ടാബുലേഷൻ തുടങ്ങി അവസാനിക്കുന്നതിനു മുമ്പ് ഗ്രേസ് മാർക്ക് സംബന്ധിച്ച തീരുമാനം വന്നാൽ മതിയെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ഗ്രേസ് മാർക്ക് നൽകേണ്ട കുട്ടികളുടെ മാർക്കിൽ മാത്രം അത് ചേർത്താൽ മതിയാകുമെന്നും അതിനാൽ ടാബുലേഷൻ തുടങ്ങാൻ വൈകേണ്ടതില്ലെന്നുമാണ് അവർ മുന്നോട്ട് വയ്ക്കുന്ന നിർദേശം.

ടാബുലേഷൻ കഴിഞ്ഞാൽ പരീക്ഷാബോർഡ് കൂടി ഫലപ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കും. അതിന് മുമ്പ് ഗ്രേസ് മാർക്ക് സംബന്ധിച്ച തീരുമാനം സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

Read Here:

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala sslc results 2021 online grace mark keralaresults nic in

Next Story
University Announcements 25 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾuniversity announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com