/indian-express-malayalam/media/media_files/uploads/2022/06/SSLC-new.jpg)
DHSE Kerala SSLC (10th) Result 2022 Online: എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്നിനു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പ്രഖ്യാപിക്കും. പി ആര്‍ ഡി ചേംബറില്‍ വച്ചാണ് പ്രഖ്യാപനം.
ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി (ഹിയറിങ് ഇംപേര്‍ഡ്), എസ് എസ് എല്‍ സി (ഹിയറിങ് ഇംപേര്‍ഡ്), എ എച്ച് എസ് എല്‍ സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും.
1. https://pareekshabhavan.kerala.gov.in
2. https://sslcexam.kerala.gov.in
3. https://results.kite.kerala.gov.in
എസ് എസ് എല്‍ സി (എച്ച് ഐ) ഫലം http://sslchiexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി (എച്ച് ഐ) ഫലം http:/thslchiexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി ഫലം http://thslcexam.kerala.gov.in ലും എ എച്ച് എസ് എല്‍ സി ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാകും. ഇതു കൂടാതെ പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും എസ്എസ്എൽസി ഫലം സഫലം 2022 മൊബൈൽ ആപ്പിലൂടെയും അറിയാം.
4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ സി ഫലത്തിനായി കാത്തിരിക്കുന്നത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ.
റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍നിന്ന് പരീക്ഷയെഴുതിയത്.
മലയാളം മീഡിയത്തില്‍ 1,91, 787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയിത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികളും കന്നഡ മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളും രീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണുള്ളതെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.
കേരളത്തിലെ 943 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്.
Also Read:പത്താംക്ലാസ് കഴിഞ്ഞു; പഠിക്കാൻ പ്ലസ് ടു മാത്രമല്ല, വേറെയുമുണ്ട് കോഴ്സുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.